വിദേശ പേയ്മെന്റ് അപ്പുകൾക്കു പിടി വീഴുമോ ?

ഇന്ത്യൻ നിർമിത ഓൺലൈൻ പേയ്മെന്റ് ആപ്പുകളെ പിന്തള്ളി വിപണി കയ്യടക്കി അതിവേഗം മുന്നോട്ടു കുതിക്കുന്ന  ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ ഓൺലൈൻ പണമിടപാട് ശൃഖലയ്ക്കു നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നു.

തദ്ദേശീയമായ ഫിൻടെക് കമ്പനികൾക്ക് വളരാനുള്ള അവസരം കേന്ദ്രം ഒരുക്കണമെന്ന പാർലമെന്റ് പാനലിന്റെ നിർദേശപ്രകാരമാണ് കേന്ദ്രം പുതിയ നടപടികൾക്ക് ഒരുങ്ങുന്നത്.

ആധുനിക ലോകത്തു എല്ലാം ഒറ്റ ക്ലിക്കിൽ വളരെവേഗം ഓൺലൈൻ വഴി പേയ്‌മെന്റുകൾ നടത്താനുള്ള സംവിധാനം വളരെവേഗം പടർന്നു പന്തലിച്ചുകൊണ്ടിരിക്കുകയാണ്. ചുരുങ്ങിയ കാലംകൊണ്ട് ഈ സംവിധാനം ഇന്ത്യയുടെ മുക്കിലും മൂലയിലും വ്യാപിച്ചുകഴിഞ്ഞു.

നിലവിൽ ഇന്ത്യയിൽ പത്തു ബില്യൺ യൂ പി ഐ ഇടപാടുകൾ നടക്കുന്നുണ്ട്.  ഇതിന്റെ ഭൂരിഭാഗവും ഈ അമേരിക്കൻ ആപ്പുകൾ നടത്തുന്നതുവഴി ഇന്ത്യൻ ആപ്പുകളുടെ വിപണിയാണ് കുറയുന്നത്. ഇപ്പോൾ  പേടിഎം  പ്രതിസന്ധികൂടി വന്നപ്പോൾ ഇവരുടെ മാർക്കറ്റ് ഒന്നുകൂടി ഉയരുകയും ചെയ്തിട്ടുണ്ട്

ഇന്ത്യയിൽ ഗൂഗിൾ പേ, ഫോൺ പേ എന്നീ  രണ്ടു പയ്മെന്റ്റ് സർവീസുകളാണ് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഏകദേശം 75 ശതമാനത്തിലേറെ ഓൺലൈൻ പയ്മെന്റ്റ് ഇവരുടെ ആപ്പുകളും സംവിധാനങ്ങളും വഴിയാണ് നടക്കുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

അമേരിക്കൻ  കമ്പനികളായ ഗൂഗിൾ പേ, ഫോൺ പേ ഇന്ത്യൻ മാർക്കറ്റ് അടക്കിവാഴുമ്പോൾ ഇന്ത്യൻ UPI സംവിധാനങ്ങളുടെ മാർക്കറ്റാണ് ശോഷിച്ചുവരുന്നത്. ഇതിനു   തടയിടാനാണ് ഇപ്പോൾ കേന്ദ്രം ആലോചിക്കുന്നത്.   

ഭീം പോലുള്ള ഇന്ത്യൻ അപ്പുകളിലേക്കു നിലവിലുള്ള സർവിസുകൾ കൊണ്ടുവരികയും സ്വദേശ കമ്പനികൾക്ക് കൂടുതൽ ബിസിനസ് ഉണ്ടാക്കുക എന്നതാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. നാഷണൽ പേയ്മെന്റ്  കോർപറേഷൻ ആണ് ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ചു പാർലമെന്റ് പാനലിന്റെ നിർദേശപ്രകാരമാണ് കേന്ദ്രം വിദേശ പേയ്മെന്റ് ആപ്പുകൾക്കു പൂട്ടിടാൻ പദ്ധതിയിടുന്നത്.

ഇതിനായി  ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഇന്ത്യൻ പേയ്മെന്റ് ആപ്പുകൾ കൂടുതൽ പരിഷ്കരിക്കാനും നല്ല രീതിയിലുള്ള സേവനങ്ങൾ നൽകി ഉപഭോകതാക്കളെ ആകർഷിക്കാനുമാണ് പദ്ധതിയിടുന്നത്.

ഡിജിറ്റൽ വാലറ്റുകൾ സുരക്ഷിതമോ ?

എന്താണ് ഓൺലൈൻ പേയ്‌മെൻ്റ് സംവിധാനം?

ഒരു വ്യാപാരിയും ഉപഭോക്താവും തമ്മിൽ ഇൻ്റർനെറ്റ് വഴിയുള്ള ഫണ്ടുകളുടെ ഇലക്ട്രോണിക് കൈമാറ്റമാണ് ഓൺലൈൻ പേയ്‌മെൻ്റ് . ഒരു ഡിജിറ്റൽ വാലറ്റ് പ്ലാറ്റ്‌ഫോമം  ഈ പേയ്‌മെൻ്റുകൾ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, ബാങ്കിംഗ് ആപ്പുകൾ അല്ലെങ്കിൽ വെബ് പേജുകൾ വഴി വിവിധ രീതികളിൽ നടത്താം. വ്യക്തിഗത ഇടപാടുകളും മറ്റു പേയ്‌മെൻ്റ് വിവരങ്ങൾ അവരുടെ വാലറ്റ് ഉപകരണങ്ങളിൽ സുരക്ഷിതമായി സംഭരിക്കാനും ഓൺലൈനിലും സ്റ്റോറുകളിലും ഒരു ക്ലിക്കിലൂടെ  ക്രയവിക്രയങ്ങൾ  നടത്താനും ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു.

യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) എന്നത് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈൽ ആപ്ലിക്കേഷനിലേക്ക് കൊണ്ടുവന്നു അവയെ ഒരുമിപ്പിച്ചു  നിരവധി ബാങ്കിംഗ് ഫീച്ചറുകൾ, തടസ്സമില്ലാത്ത ഫണ്ട് റൂട്ടിംഗ്, മർച്ചൻ്റ് പേയ്‌മെൻ്റുകൾ എന്നിവ ഒരു പ്ലാറ്റഫോമിൽ  ലയിപ്പിച്ചു നടത്തുന്നതാന്   UPI പേയ്‌മെൻ്റ് സിസ്റ്റം.

ബാങ്കിംഗ് സംവിധാനത്തിലെ  അപകടസാധ്യതകൾ തിരിച്ചറിയണം  - RBI ഗവർണർ   






Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal