യുപിഐ സംവിധാനം 11 വിദേശ രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചിരിക്കുന്നു . ഡിജിറ്റൽ ഇന്ത്യയുടെ വളർച്ച പുരോഗമിക്കുന്നു. അയൽ രാജ്യങ്ങളിലേക്കും തങ്ങളുടെ സേവനങ്ങൾ വ്യാപിപ്പിക്കുന്നു.
ക്യു ആർ കോഡ് ഉപയോഗിച്ചുകൊണ്ടുള്ള ഇന്ത്യയുടെ UPI ബാങ്കിങ് സംവിധാനം ഇന്ത്യയെ കൂടാതെ 11 രാജ്യങ്ങളിൽ കൂടി അതിന്റെ സേവങ്ങൾ ലഭിക്കാൻ തുടങ്ങിയിരിക്കുന്നു. ഭൂട്ടാൻ, UAE , മലേഷ്യ, സിംഗപ്പൂർ, നേപ്പാൾ, ഒമാൻ, ഖത്തർ, ശ്രീലങ്ക, ഫ്രാൻസ്, മൗറീഷ്യസ്, റക്ഷ്യ തുടഗിയ രാജങ്ങളിൽ ഈ സേവനം ഇപ്പോൾ ലഭ്യമാണ്. ഇത് ബ്രിട്ടൻ തുടങ്ങായ മറ്റു പല രാജ്യങ്ങളിലേക്കും കൂടി വ്യാപിക്കാനുള്ള തയ്യാറെടുപ്പുകളും ചർച്ചകളും നടന്നുകൊണ്ടിരിക്കുകയാണ്.
എന്താണ് UPI ബാങ്കിങ് സംവിധാനം ?
ഇന്ത്യയിൽ റീട്ടെയിൽ പേയ്‌മെൻ്റുകളും സെറ്റിൽമെൻ്റ് സംവിധാനങ്ങളും നടത്തുന്ന ഒരു സ്ഥാപനമാണ് നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. (NPCI). പേയ്‌മെൻ്റ് ആൻഡ് സെറ്റിൽമെൻ്റ് സിസ്റ്റംസ് ആക്ട്, 2007-ൻ്റെ വ്യവസ്ഥകൾക്ക് കീഴിലുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും (RBI) ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ്റെയും (IBA) കീഴിലുള്ള ഒരു സംരംഭമാണ് ഈ സംഘടന. നിരവധി ബാങ്കിംഗ് ഫീച്ചറുകൾ ഉൾപ്പെടുത്തി പേയ്‌മെൻ്റുകൾ സുഗമമായി നടത്തുന്നതിനുവേണ്ടി NPCI വികസിപ്പിച്ചെടുത്ത ഒരു സംവിധാനം ആണ് യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് എന്ന യുപിഐ. സംവിധാനം. ക്യു ആർ കോഡ്
യുപിഐ സംവിധാനം ഉപയോഗിച്ച് നിങ്ങളുടെ ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് തൽക്ഷണം സൗജന്യമായി മൊബൈൽ വഴി പണമിടപാട് സാധ്യമാക്കുന്നു . ഒരാളുടെ ബാങ്ക് അക്കൗണ്ടിൻ്റെ വിശദാംശങ്ങൾ മറ്റേ കക്ഷിക്ക് വെളിപ്പെടുത്താതെ തന്നെ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലുടനീളം തത്സമയം പണം കൈമാറാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു സംവിധാനമാണ് ഇത്.
ഇന്ത്യയിൽ ഇന്ന് ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് യുപിഐ ഇഷ്ടപ്പെട്ട ബാങ്കിങ് രീതിയായി തിരഞ്ഞെടുക്കാനുള്ള കാരണം അതിന്റെ ലളിതമായ പ്രക്രിയ, ദ്രുതഗതിയിലുള്ള ഫണ്ട് കൈമാറ്റങ്ങൾ, ഒന്നിലധികം പേയ്‌മെൻ്റ് ഓപ്ഷനുകൾ, ബിൽ പേയ്‌മെൻ്റ് കൾ, മെച്ചപ്പെടുത്തിയ സുരക്ഷ, കാര്യക്ഷമത എന്നിവ തന്നെയാണ്.