റെഗുലേറ്ററി വീഴ്ചകൾ കാരണം Paytm പേയ്‌മെൻ്റ് ബാങ്കിൻ്റെ പ്രധാന ബാങ്കിംഗ് സേവനങ്ങൾ ഫെബ്രുവരി 29ന് ശേഷം പ്രധാന പ്രവർത്തനങ്ങൾ നിർത്താൻ പേടിഎം പേയ്‌മെൻ്റ് ബാങ്കിനോട് ആർബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പ്ലാറ്റ്‌ഫോമിൻ്റെ ഭാവി ഓഫറുകൾ സംബന്ധിച്ച് ഉപയോക്താക്കളെ അനിശ്ചിതത്വത്തിലാക്കുന്നു. മാർച്ച് 1 മുതൽ പേടിഎം വാലറ്റിനും ഫാസ്ടാഗ് സേവനങ്ങൾക്കും എന്ത് സംഭവിക്കുമെന്ന് ഒന്ന് നോക്കാം.
- ഉപയോക്താക്കൾക്ക് അവരുടെ പേടിഎം പേയ്‌മെൻ്റ് ബാങ്ക് വാലറ്റ് സേവനങ്ങൾ ഉപയോഗിക്കുന്നത് തുടരാൻ സാധിക്കുമെങ്കിലും 2024 ഫെബ്രുവരി 29-ന് ശേഷം അവർക്ക് പുതുതായി വാലെറ്റിൽ ഫണ്ട് ചേർക്കാൻ സാധിക്കില്ല. വാലറ്റുകളിൽ നിലവിലുള്ള പണം ഫെബ്രുവരി 29-ന് ശേഷവും ഉപയോഗിക്കാനാകും.
- ഉപയോക്താക്കൾക്ക് റീചാർജ് ചെയ്യാനും ബിൽ പേയ്‌മെൻ്റുകൾ നടത്താനും സാധിക്കും. ബിൽ പേയ്‌മെൻ്റുകൾക്കും റീചാർജുകൾക്കുമായി പേടിഎം ഉപയോഗിക്കുന്നത് തുടരാം.
- പേടിഎം പേയ്‌മെൻ്റ് ബാങ്കിൻ്റെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സേവനങ്ങളിലൊന്നാണ് ഹൈവേകളിൽ ടോൾ അടയ്‌ക്കാൻ ഉപയോഗിക്കുന്ന പേടിഎം ഫാസ്‌ടാഗ്. ഫാസ്ടാഗ് സേവനം നേരിട്ട് പേടിഎം വാലറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഫെബ്രുവരി 29 ന് ശേഷം അതിലേക്ക് പുതിയ ബാലൻസ് ചേർക്കാൻ കഴിയില്ല. എന്നിരുന്നാലും, നിങ്ങൾക്ക് വാലറ്റിൽ ബാക്കിയുള്ള ബാലൻസ് ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇപ്പോഴും പേടിഎം ഫാസ്ടാഗ് ഉപയോഗിക്കാം.
- കമ്പനി ബാങ്കുകളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനാൽ ഉപയോക്താക്കൾക്ക് ക്യുആർ കോഡ് പേയ്‌മെൻ്റുകളും പണമിടപാടുകളും ഉൾപ്പെടെയുള്ള യുപിഐ സേവനങ്ങൾ പേടിഎം ആപ്പിൽ തടസ്സമില്ലാതെ ഉപയോഗിക്കുന്നത് തുടരാം. തങ്ങളുടെ യുപിഐ സേവനം സാധാരണ നിലയിൽ തുടരുമെന്നും അതിനായി കമ്പനി മറ്റ് ബാങ്കുകളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും Paytm അറിയിച്ചിരുന്നു.
- 2024 ഫെബ്രുവരി 29-ന് ശേഷം പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനും, Paytm പേയ്‌മെൻ്റ് ബാങ്ക് അക്കൗണ്ട്/വാലറ്റ് അനുമതി നിഷേദിച്ചുകൊണ്ടുമുള്ള ഒരു നിർദ്ദേശം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ചിട്ടുണ്ടെകിലും ഉപഭോകതാക്കളുടെ നിലവിലുള്ള ബാലൻസിൽനിന്ന് പണം പിൻവലിക്കുന്നതിന് യാതൊരു നിയന്ത്രണവുമുണ്ടായിരിക്കില്ല.
Business Malayalam News Services