മുൻ അമേരിക്കൻ പ്രസിഡൻറ് ട്രംപിന് 3734 കോടി രൂപ പിഴ

വഞ്ചനാ കുറ്റത്തിനു മുൻ യൂ എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്  3,734 കോടി രൂപ പിഴ.

നിയമത്തിനു ആരും അതീതരല്ല, അവിടെ ചെറിയവനോ വലിയവനോ എന്നില്ല. എല്ലാവർക്കും നീതി ഒരുപോലെ അവകാശപ്പെട്ടതാണ്. നമ്മൾ ഇപ്പോഴും പറയാറുള്ള കാര്യങ്ങളാണിവ. എന്നാൽ നമ്മുടെ നാട്ടിൽ ഇതിനു പുല്ലുവിലയാണുള്ളത്. ഇവിടെ പണവും പിടിപാടുമുള്ളവന്റെ മുന്നിൽ എല്ലാം മുട്ടുമടക്കും എന്നത് പരസ്യമായ രഹസ്യമാണ്.  

എന്നാൽ ഈ ചിന്താഗതികൾക്കെല്ലാം അപ്പുറത്തു വളരെ ശ്രദ്ധേയമായ ഒരു കോടതിവിധി വന്നിരിക്കുന്നു. അത് ഇവിടെയല്ല അങ്ങ് അമേരിക്കയിൽ. അതും ശിക്ഷിക്കപ്പെട്ടയാൾ ചില്ലറക്കാരനല്ല. പേര് കേട്ടാൽ നിങ്ങൾ അന്തംവിട്ടുപോകും. ആൾ വലിയപുള്ളിയാണ്. ആരാണെന്നല്ലേ, മുൻ അമേരിക്കൻ പ്രസിഡന്റ്  റൊണാൾഡ്‌ ട്രംപിനെതിരെയാണ് ജഡ്ജി ആർതർ എൻഗോറോൺ ഇങ്ങനെയൊരു അസാധാരണ  വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

ആസ്തിയിൽ കൃത്രിമത്വം കാണിച്ചുവെന്ന സിവിൽ കേസിലാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ട്രംപിന് വൻ തുക പിഴ നൽകേണ്ടതായി വന്നിരിക്കുന്നത്. 3,734 കോടി രൂപ പിഴയും, ബിസിനസ് നടത്തുന്നതിൽ നിന്ന് മൂന്ന് വർഷത്തേക്ക് വിലക്കും ആണ് കോടിതി വിധിച്ചിരിക്കുന്നത്. ന്യൂയോർക്കിൽ ബിസിനസ് നടത്തുന്നതിന് ട്രംപിനും കുടുംബാംഗങ്ങൾക്കും വിലക്കുണ്ട് എന്നുമാത്രമല്ല  ഈ കാലയളിൽ പുതിയ ലോണുകൾ എടുക്കാനും അവർക്കാകില്ല.

ട്രംപ് തന്റെ  ആസ്തിയിൽ കൃത്രിമം കാണിക്കാൻ ഗൂഢാലോചന നടത്തിയതായി ന്യൂയോർക്ക് ജഡ്ജി കണ്ടെത്തി. 2904 കോടി രൂപയാണ് പിഴത്തുക. എന്നാൽ വിധിക്ക് മുമ്പുള്ള പലിശയും കൂടി കൂട്ടിയാണ് മൊത്തം 3734 കോടി രൂപയോളം നൽകേണ്ടത്. എന്നാൽ . ഈ തുക അടക്കാൻ കാലതാമസം നേരിട്ടാൽ  ഓരോ ദിവസവും  തുക വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും.

വഞ്ചനാ കുറ്റത്തിനാണ് ട്രംപ് വിധി  നേരിടേണ്ടി വന്നിരിക്കുന്നത്.  എത്ര വലിയവനായാലും പണക്കാരനും ശക്തനും എന്തിനു മുൻ പ്രസിഡന്റ് ആയാൽപോലും ‌ നിയമത്തിന് ആരും അതീതരല്ല എന്നാണ് ജഡ്ജി വിധിന്യായത്തിൽ പറഞ്ഞത്. എല്ലാവർക്കും  രാജ്യത്ത് ഒരേ നിയമമാണ് ഉള്ളതെന്നും. എത്ര വലിയവനായാലും നിയമവ്യവസ്ഥയെ  മാനിച്ചേ മതിയാകൂ എന്നും ജഡ്ജി വിധിന്യായത്തിൽ  ഓർമിപ്പിച്ചു.

Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal