കേരളത്തിന്റെ ടൂറിസം, സീസണുകൾക്കു അതീതമായി ഒരു അൽ ടൈം സീസൺ എന്ന രീതിയിലേക്ക് മാറ്റികൊണ്ടുവരുന്നതിന്റെ ഭാഗമായി സംസ്ഥാന ടൂറിസത്തിന് 7.55 കോടിയുടെ 9 പദ്ധതികള്‍ക്ക് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നു.
കോഴിക്കോട്, കണ്ണൂർ, പാലക്കാട്, തൃശൂർ ജില്ലകളിലെ ടൂറിസം വികസന സാധ്യതയുള്ള പ്രദേശങ്ങളുടെ പുരോഗതി ലക്ഷ്യമാക്കി ഇവിടുള്ള ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതുള്‍പ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കാൻ ആണ് ഈ തുക അനുവദിച്ചിരിക്കുന്നത്.
ഇക്കോടൂറിസം, നദീതീരങ്ങള്‍, പൈതൃക സ്ഥലങ്ങള്‍ എന്നിങ്ങനെയുള്ള മേഖലകളുടെ തദ്ദേശീയ വികസനം സുസ്ഥിരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ നടപ്പാക്കുന്നത്.
സംസ്ഥാനത്തേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് ക്രമാനുഗതമായി വർധിപ്പിക്കാൻ ഉതകുന്ന രീതിയിൽ ടൂറിസം കേന്ദ്രങ്ങളുടെ ആധുനികവത്കരണം നടത്തി വിത്യസ്തങ്ങളായ അനുഭവങ്ങള്‍ പ്രധാനം ചെയ്യുന്ന ഡെസ്റ്റിനേഷൻ സെന്ററുകൾ ആക്കാൻ സാധിക്കുമെന്നും, അങ്ങനെ കേരളത്തെ ഒരു ഓൾ ടൈം ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആക്കാൻസാധിക്കുമെന്നും ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.