"റൈറ്റ് വിത്ത് എ ഐ" ഇനി AI സാങ്കേതിക വിദ്യ ഇൻസ്റാഗ്രാമിലും വരുന്നു.
എന്തിനും ഏതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന AI ഉപയോഗിച്ച് ലോകം മുന്നേറുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് AI സാങ്കേതിക വിദ്യ ജനപ്രീതി നേടിയത്. സോഷ്യൽ മീഡിയ തുടങ്ങി എല്ലാ മേഖലകളിലും AI തന്റെ വ്യക്തമായ സാന്നിധ്യം അരക്കിട്ടുറപ്പിച്ചിരിക്കുന്നു.
ഇപ്പോൾ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റഫോം ആയ ഇൻസ്റ്റാഗ്രാം AI സാങ്കേതിക വിദ്യ തങ്ങളുടെ പ്ലാറ്റഫോമിലും പ്രാവർത്തികമാക്കാൻ പോകുന്നു എന്നാണ് വാർത്ത.
ഒരാൾക്ക് ഒരു സന്ദേശം അയക്കുമ്പോൾ ഗൂഗിളിലോ ചാറ്റ് ജിപിടി യിലോ ഒക്കെ സന്ദേശങ്ങളും ക്യാപ്ഷനുകളും മറ്റും തിരയുന്ന സാഹചര്യം നിലനിൽക്കുന്നത് ഒഴിവാക്കി സ്വന്തം പ്ലാറ്റഫോമിൽ തന്നെ അതിനുള്ള സൗകര്യം ഒരുക്കുകയാണ് ഇൻസ്റ്റാഗ്രാം.
റൈറ്റ് വിത്ത് എ ഐ (Wright with AI) എന്ന ഓപ്ഷൻ സന്ദേശങ്ങൾ അയക്കുന്ന സ്ഥലത്തു കൂട്ടി ചേർത്ത് അതുവഴി നല്ല സന്ദേശങ്ങളും ക്യാപ്‌ഷനുകളും തിരയാനും എഴുതിച്ചേർക്കാനും ഉതകുന്ന പുതിയ ഫീച്ചർ ആണ് ഇത് എന്നാണ് അറിയാൻ കഴിയുന്നത്.
ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ഇൻസ്റ്റാഗ്രാം തയ്യാറായിട്ടില്ല. AI സാങ്കേതിവിദ്യ വളരെ വലിയ തോതിൽ തങ്ങളുടെ എല്ലാവിധ പ്ലാറ്റഫോമിലും ഉപയോഗപ്പെടുത്താനാണ് ഇൻസ്റ്റാഗ്രാം, ഫേസ്ബുക്, വാട്‍സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളുടെ ഉടമയായ മെറ്റാ തയ്യാറെടുക്കുന്നത്.