ആഗോള സമ്പദ് വ്യവസ്ഥയിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ.
BUSINESS MALAYLAM NEWS SERVICES:
NEW DELHI : ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ ഇടയാക്കുന്ന വിധത്തിലുള്ള ചില സംഭവവികാസങ്ങൾ അരങ്ങേറുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായ ചൈനയിൽ നിന്ന് നിക്ഷേപകർ കൂട്ടത്തോടെ ഇന്ത്യയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.
ഇതോടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വലിയ കുതിച്ചുകയറ്റം ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് വിദഗ്ദ്ധർ.
ചൈനയിലെ നിക്ഷേപങ്ങളെ പിൻവലിച്ചുകൊണ്ടു വാൾ സ്ട്രീറ്റ് ഭീമന്മാരായ ഗോൾഡ്മാൻ സാച്‌സ് ഗ്രൂപ്പ്, മോർഗൻ സ്റ്റാൻലി തുടങ്ങിയ പല ആഗോള ഭീമൻ കമ്പനികൾ ഇന്ത്യയെ പ്രധാന നിക്ഷേപ കേന്ദ്രമായി അംഗീകരിച്ച് കഴിഞ്ഞു എന്നാണ് പുറത്തുവരുന്ന വാർത്ത.
ഏഷ്യയിലെ വൻശക്തികളായ ഇന്ത്യയുടെയും ചൈനയുടെയും സമ്പദ് വ്യവസ്ഥയെയും ബിസിനസ് വളർച്ചയ്ക്കുള്ള സാധ്യതകളും നിക്ഷേപകർ അതിസൂക്ഷ്മമായാണ് വിലയിരുത്തുന്നത്.
ചൈനയിലെ സാമ്പത്തിക പ്രശ്‌നങ്ങളും, ലോകരാജ്യങ്ങളുമായുള്ള അഭിപ്രായ ഭിന്നതയെയും മറ്റു പ്രശ്നങ്ങളും നിക്ഷേപകരുടെ മനംമാറ്റത്തിന് കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. അതോടൊപ്പം ഇന്ത്യയിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിനായി ബജറ്റിൽ ഉൾപ്പെടെ കേന്ദ്രസർക്കാർ നടത്തിയിരിക്കുന്ന നിരവധി പ്രഖ്യാപനങ്ങൾ വിദേശ നിക്ഷേപകരെ ആകർഷിക്കാൻ കാരണമാക്കിയിട്ടുണ്ട്.
ഇതോടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വലിയ തോതിൽ മാറ്റങ്ങൾ സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.