പ്രതീക്ഷകളുടെ കച്ചിതുരുമ്പുകൾ ഓരോന്നായി അസ്തമിക്കുന്നു. പ്രതിസന്ധികളെ അതിജീവിക്കാൻ ബൈജു പെടാപാടുപെടുന്നു.
MUMBAI : പ്രതിസന്ധികളിൽ നിന്ന് കരകയറാൻ പെടാപാട് പെടുന്ന ബൈജൂസ് ആപ് സ്ഥാപകൻ ബൈജു രവീന്ദ്രന് മുന്നിൽ വഴികൾ ഓരോന്നായി അടയുന്നു.
അതിഭീകരമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാനായി ഉപ കമ്പനികളെ വിറ്റു കിട്ടുന്ന കാശുകൊണ്ട് പ്രധാന ബാധ്യതകൾ കുറച്ചൊക്കെ വീട്ടാം എന്ന പ്രതീക്ഷയാണ് ഇപ്പോൾ അസ്തമിച്ചുകൊണ്ടിരിക്കുന്നത്.
ഹയർ എജുക്കേഷൻ പ്ലാറ്റഫോം ആയ ഗ്രേറ്റ് ലേർണിംഗും അമേരിക്കൻ കമ്പനിയായ എപ്പിക്കും വിറ്റഴിച്ചു കിട്ടുന്ന പണംകൊണ്ട് വിദേശത്തുനിന്നും വാങ്ങിയ 120 കോടി ഡോളറിന്റെ കടം വീട്ടാനുള്ള ശ്രമമാണ് ഇപ്പോൾ പരാജയപ്പെടുന്നതു.
കമ്പനിയുടെ ഇപ്പോഴുള്ള മോശം പ്രകടനങ്ങളുടെയും സാമ്പത്തിക ഞെരുക്കങ്ങളുടെയും പശ്ചാത്തലത്തിൽ ഇതിനെയൊന്നും ഏറ്റെടുക്കാൻ നിക്ഷേപകർ തയ്യാറാകുന്നില്ല എന്നതാണ് ലക്ഷ്യങ്ങൾക്ക് വിലങ്ങുതടിയാകുന്നത്.
മുങ്ങായിക്കൊണ്ടിരിക്കുന്ന കപ്പലിൽ നിക്ഷേപിക്കുന്നതിന് ആരും തയ്യാറാകുന്നില്ല.
രക്ഷപെടാനുള്ള പ്രതീക്ഷകൾ ഓരോന്നായി അസ്തമിക്കുകയും, പാളയത്തിൽ തന്നെ പടയൊരുക്കം നടക്കുകയും ചെയ്യന്ന സമയത്തു എന്ത് ചെയ്യണമെന്നറിയാതെ വെള്ളം കുടിക്കുകയാണ് ഒരുകാലത്തു മലയാളികളുടെ അഭിമാനമായിരുന്ന ടേക് സംരംഭകൻ ബൈജു രവീന്ദ്രൻ.
ബൈജൂസിനെ കുറിച്ചുള്ള ഞങ്ങളുടെ മറ്റു വാർത്തകൾക്കു സന്ദർശിക്കുക.