ഇന്ത്യയിലെ ആദ്യത്തെ D2C ഇൻഡസ്ട്രിയൽ പാർക്ക് പെരിന്തൽമണ്ണയിൽ
യുവ സംഭരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഒരുക്കി അവർക്ക് വളരാൻ ഉതകുന്ന സാഹചര്യം ഒരുക്കുക എന്ന ആശയമാണ് ഈ സംരംഭത്തിന്റെ പ്രധാന ഉദ്ദേശം.
സ്റ്റാർട്ടപ്പുകള്‍ക്ക് വളരാൻ അനുയോജ്യമായ ഇക്കോ സിസ്റ്റവും മെന്ററിംഗും നല്‍കുന്ന കേരളത്തിലെ ആദ്യ ഇൻഡസ്ട്രിയല്‍ പാർക്കായിരിക്കും സ്കെയില്‍ അപ്പ് വില്ലേജ് എന്ന് സ്കയില്‍ അപ്പ് വില്ലേജ് സി.ഇ.ഒ. നദീം അഹമ്മദ് പറഞ്ഞു. മലബാറിന്റെ വ്യവസായ സാധ്യതകളെ മെച്ചപ്പെടുത്താനും കൂടുതല്‍ പേരെ സംരംഭകത്വത്തിലേക്ക് ആകർഷിക്കാനും ലക്ഷ്യമിട്ടാണ് സ്കെയില്‍ അപ്പ് വില്ലേജ് എന്ന ആശയം രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ബിസിനസ് രംഗത്തെ പ്രമുഖരായ 27 പേർ ഒരുമിച്ചാണ് ഈ പുതിയ ആശയത്തിന് രൂപം നല്‍കിയത്. രണ്ട് ദിവസങ്ങളിലായി നജീബ് കാന്തപുരം എംഎല്‍എയുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയില്‍ നടന്ന സ്കെയില്‍ അപ് കോണ്‍ക്ലേവിന്റെ തുടർച്ചയായാണ് പുതിയ ആശയത്തിന്റെ പിറവിക്കു പിന്നിലെ ചേതോവികാരം.
കേരള സ്റ്റാർട്ടപ്പ് മിഷൻ, കെഎസ്‌ഐഡിസി, കേരള നോളജ് ഇക്കണോമി മിഷൻ, അസാപ് തുടങ്ങിയ വ്യവസായ വകുപ്പിന് കീഴിലുള്ള വ്യത്യസ്ത ഏജൻസികളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച സ്കൈല്‍ അപ്പ് കോണ്‍ക്ലേവില്‍ വിദ്യാർത്ഥികളും പൊതുജനങ്ങളും വനിതകളും പ്രവാസികളും അടക്കം അയ്യായിരത്തോളം പേർ പങ്കെടുത്തു
ഇന്ത്യയിൽ തന്നെ ആദ്യത്തേതായ സ്കെയിൽഅപ്പ് വില്ലേജ് വെറുമൊരു വ്യവസായ പാർക്ക് മാത്രമല്ല, ഡയറക്ട്-ടു-കൺസ്യൂമർ തത്വത്തിൽ മുന്നോട്ടുപോകുന്ന ഒന്നാണ്. ആറ് മാസത്തിനുള്ളിൽ ആസൂത്രിതമായ സമാരംഭത്തോടെ, സംരംഭകത്വ രംഗത്ത് വിപ്ലവം സൃഷ്ടിക്കാനും സ്റ്റാർട്ടപ്പുകൾക്കും ബിസിനസുകൾക്കും വിജയത്തിന് അനുയോജ്യമായ അന്തരീക്ഷം നൽകാനും ഈ ഹബ് ലക്ഷ്യമിട്ടു പ്രവർത്തങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്.
സംരംഭകർ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക. +91 9048170077