ഒന്ന് ചത്തത് മറ്റൊന്നിനു വളമാകുന്നു എന്ന ആപ്തവാക്യം അന്വർത്ഥമാവുകയാണ് PAYTM ന്റെ കാര്യത്തിൽ.
NEW DELHI : ഇക്കഴിഞ്ഞ മാസംവരെ ഓൺലൈൻ പയ്മെന്റ്റ് സംവിധാനത്തിൽ ആധിപത്യം പുലർത്തിയിരുന്ന കമ്പനിയായിരുന്നു പേടിഎം. എവിടെനോക്കിയാലും പേടിഎം പേയ്മെന്റ് സംവിധാങ്ങളായിരുന്നു കാണാനും കേൾക്കാനും ഉണ്ടായിരുന്നത്. മുറുക്കാൻ കടമുതൽ എല്ലായിടത്തും പേടിഎം ക്യുആർ കോഡ് ഡിജിറ്റൽ പേയ്മെന്റു സർവീസുകളുടെ വിളയാട്ടമായിരുന്നു.
എന്നാൽ അടുത്തകാലത്ത് പേടിഎം നേരിടുന്ന പ്രതിസന്ധി കാരണം ഒരുപാട് ആശങ്കയിലാണ് ഉപഭോക്താക്കൾ. ഫെബ്രുവരി 29 ന് ശേഷം പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ പ്രവർത്തനം നിർത്താനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശം സാധാരണക്കാരായ ചെറുകിട സംരംഭകരെ ഒരുപാട് പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. ഇനി എന്താണ് ചെയ്യുക എന്ന ചോദ്യം അവരെ വല്ലാതെ അലട്ടുന്നു.
പേടിഎം അക്കൗണ്ടിൽ നിലവിലുള്ള പണം കാലാവധിക്ക് ശേഷവും പിൻവലിക്കാൻ സാധിക്കുമെന്ന് റിസേർവ് ബാങ്ക് ഉറപ്പു നൽകുന്നുണ്ടെങ്കിലും തുടർന്നുള്ള പ്രവർത്തങ്ങൾ എങ്ങനെ എന്നതിന് അവർക്കു ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.
ക്യാഷ് പേയ്‌മെന്റുകളുടെ കാലം മാറുകയും ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ വളരുകയും അത് കൈകാര്യം ചെയ്യുന്നത് വളരെ എളുപ്പമാണെന്ന് തിരിച്ചറിയുകയും ചെയ്തവർ ഇനിയും ആ സംവിധാനം തന്നെ തുടരുമെന്നതിനാൽ തങ്ങളുടെ ഉപഭോക്താക്കളെ നിലനിർത്താൻ ഡിജിറ്റൽ വാലറ്റുകളുടെ സഹായം തുടർന്നേ മതിയാകൂ എന്ന സത്യം കച്ചവടക്കാർ മനസിലാക്കുകയും അവർ മറ്റുള്ള ബദൽ സവിധങ്ങളെ തിരയാനും തുടങ്ങി.
തല്ക്കാലം നേരിട്ട ആത്മവിശാസക്കുറവ് മാറ്റി പുതിയ പേയ്മെന്റ് സംവിധാങ്ങളിലേക്കു ചേക്കേറുകയാണ് ചെറുകിട സംരംഭകർ. പേടിഎം ന്റെ ഭാവി അനശ്ചിതത്തിൽ തുടരുന്നത് കൊണ്ട് പുതിയ മേച്ചിൽപ്പുറങ്ങൾ തേടാൻ അവർ തയ്യാറായിക്കഴിഞ്ഞു . പേടിഎമ്മിൽ നിന്ന് മൊബിക്വിക്, ഭാരത്പേ, ഫോൺപേ, ഗൂഗിൾ പേ തുടങ്ങിയ പേയ്മെന്റ് സിസ്റ്റങ്ങളിലേക്കു അവർ ചേക്കേറാൻ തുടങ്ങിയിരിക്കുന്നു.
പേടിഎം കയ്യടക്കി വാണിരുന്ന ലോകത്തു നിലനിൽപ് അവതാളത്തിലായി ഉൾവലിഞ്ഞു നിന്നിരുന്ന ഭാരത്പേ, ഫോൺപേ, ഗൂഗിൾ പേ തുടങ്ങിയ കമ്പനികൾ എല്ലാം തന്നെ വീണ്ടും ഇപ്പോൾ സജീവമായി മാർക്കറ്റിൽ വന്നിരിക്കുന്നു. കച്ചവടക്കാർക്കു ഒന്നുപോയാൽ മറ്റൊന്ന് കിട്ടിയേ മതിയാകൂ. അവർ മാറ്റങ്ങളെ ഉൾക്കൊള്ളാൻ തയ്യാറായിക്കഴിഞ്ഞു.
40 ശതമാനത്തിലേറെ പേടിഎം ഉപയോഗിച്ചുകൊണ്ടിരുന്ന ഷോപ്പുടമകളും മറ്റും ബദൽ സംവിധാനമായ മറ്റ് പേയ്മെന്റ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ തുടങ്ങിയതായാണ് വാർത്ത. വരും ദിനങ്ങളിൽ ഇതിന്റെ ഒഴുക്ക് കൂടാനാണ് സാധ്യത. കാരണം ബദൽ സംവിധാനങ്ങൾ കണ്ടെത്തേണ്ടത് അവരുടെ അതിജീവനത്തിന്റെ ഭാഗമാണ്.