ജീവിതത്തിൽ മാറ്റങ്ങൾ അനിവാര്യമാണ്.
മാറ്റങ്ങളില്ലാത്ത ജീവിതത്തിനു അർത്ഥമില്ല
എന്നും ഒരുപോലെ ആയിരിക്കില്ല എന്നോർക്കുക.
നമ്മുടെ ജീവിതത്തോട് വളരെ അടുത്തുനിൽക്കുന്ന പലതും നഷ്ടപ്പെടുമ്പോൾ
അതിനോട് പൊരുത്തപ്പെടാൻ ഒരുപക്ഷെ നമ്മുടെ മനസു അനുവദിച്ചെന്നു വരില്ല.
വേദന തോന്നും കരച്ചിൽ വരും.
ഒന്നോർത്തിക്കുക
മാറ്റങ്ങൾ അനിവാര്യമാണ്.
അത് പ്രകൃതിയുടെ നിയമമാണ്..
ഇലകൾ എന്നെങ്കിലുമൊക്കെ കൊഴിഞ്ഞെ മതിയാകൂ
പക്ഷെ ആ കൊഴിയുന്ന ഇലകളുടെ സ്ഥാനത്തു പുതിയ തളിർനാമ്പുകൾ പിന്നീട് പൊട്ടിവരും.
അപ്പോൾ നഷ്ടപ്പെട്ടതിനെ നാം പതിയെ മറക്കും,
പുതിയതിനെ സ്വീകരിക്കും
അത് സ്വാഭാവികമാണ്..
എവിടെയായാലും എന്തിനായാലും നാം മാറ്റങ്ങളെ അംഗീകരിച്ചേ മതിയാകൂ...