അവസരങ്ങൾ എപ്പോഴും വീണ്ടും വീണ്ടും കിട്ടണമെന്ന് നിർബന്ധമില്ല.
ഒരിക്കൽ കിട്ടിയത് വീണ്ടും കിട്ടുമെന്ന് ഒരു ഉറപ്പുമില്ല.
നമ്മളിൽ പലരും അവസരങ്ങൾ കിട്ടുമ്പോൾ അത് വേണ്ടവിധം ഉപയോഗപ്പെടുത്താറില്ല.
അലസരാണ് പലരും...
ഒന്ന് പോയാൽ വീണ്ടും വരും എന്ന് കരുതുന്നവർ...
പലപ്പോഴും അവസരങ്ങൾ വീണ്ടും ലഭിക്കാറില്ല...
ഉപേക്ഷിച്ചു വിട്ട പലതും വീണ്ടും കിട്ടാതെ വരുമ്പോൾ നാം വിഷമിക്കാറുണ്ട്...
അപ്പോൾ നഷ്ടപ്പെടുത്തിയതിനെ ഓർത്ത് വിലപിക്കും.!!!
അതുകൊണ്ട് എന്ത് നേട്ടം..
പോയ ബുദ്ധി ആന പിടിച്ചാൽ കിട്ടില്ലല്ലോ...!!
അതിനാൽ ഒരിക്കലും കിട്ടുന്ന അവസരങ്ങൾ പഴക്കാതിരിക്കാൻ ശ്രമിക്കുക.
Tags
BUSINESS MOTIVATION