മാനദണ്ഡങ്ങൾ തെറ്റിക്കുന്നത് പേടിഎം മാത്രമല്ല മറ്റുപല ഫിൻടെക് കമ്പനികളും വലിയ തോതിൽ തെറ്റുകൾ ആവർത്തിക്കുന്നതായി ആർ ബി ഐ കണ്ടെത്തിയിരിക്കുന്നു.
ആർ ബി ഐ അനുശാസിക്കുന്ന ഉപഭോക്താക്കളുടെ കെ വൈ സി കാര്യത്തിലെ മാനദണ്ഡങ്ങളും മറ്റു പല നിബന്ധനകളും പാലിക്കാത്തതിന്റെ പേരിൽ നടപടികളും അന്വേഷണവും നേരിടുന്ന പേടിഎമ്മിന് പിന്നാലെ ഇതേ രീതിയിൽ പ്രവർത്തിക്കുന്ന മറ്റുപല ഫിൻടെക് കമ്പനികളും ഇപ്പോൾ ആർ ബി ഐയുടെ നിരീക്ഷണത്തിലാണ്.
സാങ്കേതികവിദ്യയെ ആശ്രയിച്ചു സാമ്പത്തിക സേവനങ്ങൾ വിവിധതരം ആപ്ലിക്കേഷനുകൾ വഴി വാഗ്ദാനം ചെയ്യുന്ന കമ്പനികളെയാണ് ഫിൻടെക് കമ്പനികൾ എന്ന് വിളിക്കുന്നത്. "ഫിനാൻഷ്യൽ ടെക്നോളജി എന്നതിന്റെ ചുരുക്കിയ പേരാണ് ഫിൻടെക്. സാമ്പത്തിക സേവനങ്ങൾ വിതരണം ചെയ്യുന്നതിൽ പരമ്പരാഗത സാമ്പത്തിക രീതികളുമായി മത്സരിക്കാൻ പുതിയ സാങ്കേതികവിദ്യകൾ ആണ് ഇവർ ഉപയോഗിക്കുന്നതു. ഇന്നത്തെ മാറിവരുന്ന പുതിയ ലോകത്തു പുതുമ നൽകുന്ന ഇത്തരം സേവനങ്ങൾ പെട്ടന്ന് തന്നെ ക്ലിക് ആകാറുണ്ട്. പുതുമ ഇഷ്ടപ്പെടുന്ന സമൂഹം ഇത്തരം കാര്യങ്ങൾ രണ്ടുകൈയും നേടി വരവേൽക്കുകയും ചെയ്യും.
നിലവിലുള്ള പരമ്പരാഗത ബാങ്കുകളുടെ രീതികളുമായി താരതമ്യം ചെയ്യുമ്പോൾ ഫിടന്‍ടെക് കമ്പനികൾ കൈവൈസി സംവിധാനങ്ങള്‍ വേണ്ടത്ര നീതി പുലർത്തുന്നില്ല എന്നാണ് ആര്‍ബിഐയുടെ കണ്ടെത്തല്‍. ബിസിനെസ്സ് ഉണ്ടാക്കാൻ വേണ്ടി അവർ പല തരത്തിലുള്ള അഡ്ജസ്റ്മെന്റുകൾക്കും തയ്യാറാകും. പലതും കണ്ടില്ലെന്നു നടിക്കും. ഇത് അനധികൃതമായ പല ഇടപാടുകൾക്കും, കള്ളപ്പണം വെളുപ്പിക്കുന്നതുപോലുള്ള കുറ്റകൃത്യങ്ങൾക്കും വഴിതെളിയിക്കുന്നുണ്ട്.
പേടിഎം വഴിവിട്ട രീതിയിൽ ആർ ബി ഐയുടെ മാനദണ്ഡങ്ങൾ പാലിക്കാത്തതു ശ്രദ്ധയിൽ പെടുകയും അതനുസരിച്ചു നടപടികൾ സ്വീകരിക്കുകയും ചെയ്തിരിക്കുകയാണിപ്പോൾ. ഇത് പല മാറ്റങ്ങൾക്കും ഇത്തരം കമ്പനികളുടെ പ്രവർത്തങ്ങൾ മോണിട്ടയ്‌സ് ചെയ്യാനും ആർ ബി ഐയെ പ്രേരിപ്പിച്ചതിന്റെ ഫലമാണ് ഇപ്പോൾ മറ്റു കമ്പനികളുടെ മേലും പിടിവീണിരിക്കുന്നതു.
പേടിഎം പ്രതിസന്ധികളെക്കുറിച്ചുള്ള കൂടുതൽ വർത്തൾക്കു തിരയുക... https://www.businessmalayalam.com/2024/02/paytm-ed.html