ആഗോള ഡിജിറ്റൽ പയ്മെന്റ്റ് സംവിധാനമായ ഗൂഗിൾ പേ ഇനി ചില രാജ്യങ്ങളിൽ ഈ പേര് മാറ്റുന്നതായി വാർത്ത,
അമേരിക്ക തുടങ്ങിയ ചില രാജ്യങ്ങളിൽ ഈ വർഷം ജൂൺ 4 നു ശേഷം നിലവിലുള്ള ഗൂഗിൾ പേ ഗൂഗിൾ വാലറ്റ് എന്ന പേരിലായിരിക്കും അറിയപ്പെടുക.
തങ്ങളുടെ ഉപഭോക്താക്കളോടെല്ലാം ജൂണിനു മുമ്പായി പുതിയ തങ്ങളുടെ പ്ലാറ്റഫോമിലേക്കു ചേരാൻ കമ്പനി അഭ്യർത്ഥിച്ചിരിക്കുകയാണ്. പുതിയ സംവിധാനം പഴയ ഗൂഗിൾ പെയ്ക്കു സമാനമായതു തന്നെയാണ്. അതിനാൽ ഉപഭോക്താക്കൾക്ക് അധികം ബുദ്ധിമുട്ടു ഉണ്ടാകില്ല എന്നാണ് പറയുന്നത്.
എന്നാൽ ഇന്ത്യയിൽ ഇത് ബാധകമല്ല. ഇവിടെ ജി പേ തന്നെ തുടരുമെന്ന് കമ്പനി അറിയിച്ചു.
Google-ൻ്റെ പേയ്‌മെൻ്റ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുകളും ലളിതമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം എന്നാണ് അറിയാൻ കഴിയുന്നത്. 2024 ജൂൺ 4 മുതൽ US ൽ Google Pay ആപ്പ് നിർത്തുമെങ്കിലും പുതിയ സംവിധാനമായ Google Wallet പ്ലാറ്റ്‌ഫോമിലേക്ക് എല്ലാ സവിശേഷതകളും മൈഗ്രേറ്റ് ചെയ്തിട്ടുണ്ടെന്നു കമ്പനി അറിയിച്ചു. അതിനാൽ ഉപഭോക്താക്കൾക്ക് പ്രശ്ങ്ങൾ ഒന്നുംതന്നെ ഉണ്ടാകാനിടയില്ല.