മൊബൈലിൽ നിങ്ങൾക്കു വരുന്ന കോളുകൾ, ആ നമ്പർ നിങ്ങൾ സേവ് ചെയ്തിട്ടില്ലെങ്കിൽ കൂടിയും ഡിസ്‌പ്ലേയിൽ വിളിക്കുന്ന ആളുടെ പേര് എഴുതി കാണിക്കാനുള്ള സംവിധാനം നടപ്പാക്കാൻ ടെലികോം വകുപ്പിനോട് നിർദേശിച്ചിരിക്കുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി എന്ന ട്രായ്.
ഇത്തരം ആപ്പുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന സമയത്തു നിങ്ങൾ കൊടുത്തിരിക്കുന്ന വിവരങ്ങൾ എന്നതാണോ അതാണ് വിളിക്കുമ്പോൾ മറുവശത്തുള്ളവർക്കു അവരുടെ സ്‌ക്രീനിൽ തെളിഞ്ഞുവരിക. അതുപോലെ സെയിൽസ് കമ്ബനികളിൽ നിന്നോ മറ്റു നേരം കൊല്ലികളും മറ്റു അലോസരപ്പെടുത്തുന്ന നമ്പറുകൾ നിങ്ങൾക്കു വേണമെങ്കിൽ ബ്ലോക്ക് ചെയ്യാനും സ്പാം ആക്കാനും ട്രൂകോളറിൽ ഉള്ള ഓപ്ഷൻ വഴി സാധിക്കും, ഇങ്ങനെ വരുന്ന കോളുകൾ മുൻകൂട്ടി കാണാൻ സാധിക്കുന്നതുകൊണ്ടു വേണമെങ്കിൽ നമുക്ക് ഒഴിവാക്കാം. എന്നിരുന്നാലും ഇതിൽ നമ്മൾ കൊടുക്കുന്ന പേരാണ് കാണിക്കുകയുള്ളു.
എന്നാൽ പുതിയ കോളിങ് നെയിം പ്രസന്റേഷന്‍ (സിഎന്‍എപി) എന്ന സംവിധാനം നടപ്പാക്കുന്നത് വഴി വിളിക്കുന്നയാളുടെ വിവരങ്ങൾ നമുക്ക് അതും അവർ ഏതു ഐഡി കൊടുത്തുകൊണ്ടാണോ സിം കാർഡ് വാങ്ങിയിരിക്കുന്നത് ആ ഡീറ്റെയിൽസ് സ്‌ക്രീനിൽ കാണാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
ഇന്ന് ഫോണിലൂടെ ഒരുപാടു തട്ടിപ്പുകൾ നടത്തപ്പെടുന്നുണ്ട്. അതിനു ഒരു പരിധിവരെ തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ട്രായ് ഈ നിർദേശം വച്ചിരിക്കുന്നത്.