റിസേർവ് ബാങ്കിന്റെ നിർദേശത്തെത്തുടർന്നു അടച്ചുപൂട്ടൽ നടപടി നേരിടുന്ന പേടിഎം പയ്മെന്റ്റ് ബാങ്കിൽ നിന്ന് അതിന്റെ സ്ഥാപകനും ചെയർമാനുമായ വിജയ് ശേഖർ ശർമ്മ രാജിവെച്ചു,
ശർമ്മ പേടിഎം പേയ്‌മെൻ്റ് ബാങ്ക് ബോർഡിൽ നിന്ന് രാജിവച്ചതായി പേടിഎമ്മിൻ്റെ മാതൃ കമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസ് തിങ്കളാഴ്ച അറിയിച്ചു. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ മാറ്റങ്ങൾ ആവശ്യമായി വരുന്നതുകൊണ്ടാണ് രാജി എന്ന് അറിയിപ്പിൽ പറയുന്നു. പേടിഎം പേയ്‌മെൻ്റ് ബാങ്കിൽ ശർമ്മയ്‌ക്ക് 51% ഓഹരിയുണ്ട്.
മുൻ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ ശ്രീനിവാസൻ ശ്രീധർ, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ദേബേന്ദ്രനാഥ് സാരംഗി, ബാങ്ക് ഓഫ് ബറോഡ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ അശോക് കുമാർ ഗാർഗ്, മുൻ ഐഎഎസ് ഓഫീസർ രജനി സെഖ്രി സിബൽ എന്നിവരെ കൂട്ടി പിപിബിഎൽ അതിൻ്റെ ഡയറക്ടർ ബോർഡ് നേരത്തെ പുനഃസംഘടിപ്പിച്ചിരുന്നു.
എത്രയും വേഗം ബോർ മീറ്റിംഗ് നടത്തി കമ്പനിയുടെ പുതിയ ചെയർമാനെ ഉടൻ നിയമിക്കും എന്നാണ് അറിയുന്നത്.
പേ ടി എം പയ്മെന്റ്റ് ബാങ്കിന്റെ നിലവിലെ പ്രതിസന്ധികൾ കൂടിവരുന്ന സാഹചര്യത്തിൽ റിസേർവ് ബാങ്കിന്റെ ഉത്തരവുകൾ പ്രാബല്യത്തിൽ വരുത്തി പരിവർത്തനത്തിന്റെ പുതിയ മേഖലകൾ കണ്ടെത്തേണ്ടത് കമ്പനിയുടെ തുടന്നുള്ള നിലനിൽപിന് വളരെ അത്യന്താപേക്ഷിതമാണ്.