നിലവിലെ സ്റ്റാർട്ടപ്പ് ടെക് കമ്പനികളിലെ പ്രതിസന്ധി അവിടെ ജോലി ചെയ്തുവരുന്ന ജോലിക്കാരെ മാനസിക സംഘർഷത്തിലേക്ക് നയിക്കുന്നു. പുതിയ മേച്ചിൽപ്പുറങ്ങൾ തേടാൻ അവർ നിർബന്ധിതരാകുന്നു. ഇതുമൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ്.
ഇന്ത്യയിലെ ചില പ്രമുഖ കമ്പനികൾ പലവിധത്തിലുള്ള പ്രതിസന്ധികളിൽപെട്ടുഴലുന്നത് കാരണം അതിൽ ജോലി ചെയ്തു വരുന്ന പതിനായിരക്കണക്കിന് ജോലിക്കാർ ആശങ്കലിലാണ്. നിലവിലുള്ള തങ്ങളുടെ ജോലി കയ്യാലപ്പുറത്തെ തേങ്ങപോലെയാണ് എന്ന് ചിന്തിക്കാൻ തുടങ്ങിയിരിക്കുകയാണ് ഒരുപറ്റം.
ബൈജൂസ് , പേടിഎം തുടങ്ങിയ കമ്പനികളിലെ ജോലിക്കാരാണ് ഇപ്പോൾ തങ്ങളുടെ ജോലിയെക്കുറിച്ചു ആശങ്കയിലായിരുന്നു. ഈ കമ്പനികളിലെ നിലവിലുള്ള സഹകര്യങ്ങൾ തങ്ങളുടെ ജോലി എത്രമാത്രം സുരക്ഷിതമാണ് എന്ന് ചിന്തിക്കാൻ അവരെ പ്രേരിപ്പിക്കുന്നു. ഒരുകാലത്തു അഭിമാനത്തോടെ മറ്റുള്ളവരുടെ മുന്നിൽ തങ്ങളുടെ കമ്പനികളെപ്പറ്റിയും തങ്ങൾ വഹിക്കുന്ന സ്ഥാനങ്ങളെപ്പറ്റിയും അഭിമാനത്തോടെ പറയുന്നവർ ഇന്ന് കമ്പനിയെപ്പറ്റി വാ തുറക്കാൻ മടിക്കുന്നു.
എന്റെ ജോലി തുലാസിലാടുകയാണ്. കമ്പനി പ്രശ്ങ്ങൾ കാരണം ജോലി സ്ഥിരത ഉറപ്പു വരുത്താൻ കഴിയുന്നില്ല. നാളെ പിരിച്ചു വിട്ടാൽ ഞാൻ വലിയ പ്രതിസന്ധിയിലാകും, വീടിന്റെ ലോൺ, മക്കളുടെ പഠനം എല്ലാം കൂടി നല്ലൊരു തുക എല്ലാമാസവും വേണം. അതിനാൽ ഞാൻ പുതിയ ജോലി നോക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം ട്രെയിനിൽ കണ്ട ഒരു സുഹൃത്ത് പറയുകയുണ്ടായി.
പലരുടെയും അവസ്ഥ ഇതുതന്നെയാണ്, അല്ലെങ്കിൽ ഇതുപോലെ സമാനമായ മറ്റു അവസ്ഥകൾ.
ബൈജൂസ് , പേടിഎം തുടങ്ങിയ കമ്പനികളിൽ ജോലി ചെയ്തിരുന്നത് അഭിമാനമായി കണ്ടിരുന്നവർ ഇപ്പോൾ ആ പേരുകൾ പറയാൻതന്നെ മടികാണിക്കുന്നു. കമ്പനിയുടെ അവസ്ഥയെപ്പറ്റി കേൾക്കുന്ന കാര്യങ്ങളുടെ നിജസ്ഥിതി ചോദിക്കുന്നവരിൽ നിന്നും മുഖം മറയ്ക്കാനുള്ള തന്ത്രപ്പാടിലാണ് പലരും.
ബൈജൂസ് , പേടിഎം കമ്പനികളിലെയും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ ജീവനക്കാരുടെ മനോവീര്യത്തെ വളരെയധികം ബാധിച്ചു, ബൈജൂസിൽ നിന്നും പേടിഎമ്മിൽ നിന്നുമുള്ള തൊഴിലന്വേഷകരുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഗണ്യമായ വർദ്ധനവുണ്ടായതായി സമീപകാല ഡാറ്റ കാണിക്കുന്നു.
റിക്രൂട്ടിങ് ഏജൻസികൾ പറയുന്നത് ജോബ് ചേഞ്ച്നായുള്ള ആപ്പ്ളിക്കേഷനുകൾ ഇപ്പോൾ വരുന്നതിൽ കൂടുതലും ഈ കമ്പനികളിൽ ജോലി ചെയ്യുന്നവരാണ് എന്നാണ്.
നാലും അഞ്ചും വര്ഷമായി നല്ല നിലയിലും പദവിയിലും ഉയർന്ന ശമ്പളത്തിലും ഇരുന്ന പലർക്കും ജോലി നഷ്ടപ്പെടുമോ എന്ന പേടി, അതോടൊപ്പം പുതിയ ജോലി കിട്ടിയാൽ തന്നെയും ഇപ്പോഴത്തെ സാഹചര്യന്തത്തിൽ നിലവിലുള്ള വേതനവും ആനുകൂല്യങ്ങളും കിട്ടുമോ എന്ന സംശയവും ഉടലെടുക്കുന്നുണ്ട്. കൂടുതൽ ഉദ്യോഗാർത്ഥികൾ വരുമ്പോൾ വേതനം കുറച്ചു റിക്രൂട്മെന്റ് നടത്താൻ പുതിയ കമ്പനികൾ തയ്യാറാകും എന്ന ആശങ്കയും ഉണ്ട്.