ഇനി ഭൂമിയുടെ ഏതു കോണിൽ പോയിരുന്നാലും നിങ്ങൾക്ക് നെറ്റ്‌വർക്ക് കിട്ടുന്നില്ല എന്ന പരാതി അവസാനിക്കുന്നു.
നെറ്റ്‌വർക്ക് കവറേജ് ഇല്ലാത്തതുകൊണ്ട് ഫോൺ കിട്ടുന്നില്ല എന്ന പരിഭവത്തിനും പരാതിക്കും ഇതാ പരിഹാരവുമായി അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്‌ക്.
സെല്ലുലാർ കവറേജ് ഇല്ലാത്ത സ്ഥലങ്ങളിൽ, പ്രത്യേകിച്ച് ഗ്രാമ പ്രദേശങ്ങളിലും ഉൾനാടൻ ഗ്രാമങ്ങളിലും മറ്റു പലയിടത്തും താമസിക്കുന്നവരും പല കാരണങ്ങളാൽ വിദൂര പ്രദേശങ്ങളിൽ എത്തപ്പെടുന്നവരും നെറ്റ്‌വർക്ക് കിട്ടാത്തതിനാൽ പുറം ലോകവുമായി ബന്ധപ്പെടാൻ സാധിക്കാതെ വരുന്നുണ്ട്. ഇത്തരം പ്രസ്നങ്ങൾക്കു പരിഹാരം കാണാനും എവിടെയും നെറ്റ്‌വർക്ക് കിട്ടുന്നതിന് സഹായിക്കുന്ന സ്റ്റാർലിങ്ക് ഡയറക്‌ട്-ടു-ഫോൺ ഉപകരണം ബഹിരാകാശത്തെക്ക് വിക്ഷേപിച്ചതായി മസ്‌ക് അറിയിച്ചു.
ബഹിരാകാശത്ത് നിന്ന് നേരിട്ട് ഉപഗ്രഹം വഴി സ്മാർട്ട്‌ഫോണുകളിലേക്ക് ഫോൺ സിഗ്നലുകൾ ബീം ചെയ്യാൻ കഴിയുന്നതാണ് ഈ സംവിധാനം.
മാസ്കിന്റെ കമ്പനിയായ സ്‌പേസ് എക്‌സ് 2019 മുതൽ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ തുടങ്ങി. ജനുവരിയിൽ അവർ ഡയറക്‌ട്-ടു-സെൽ ശേഷിയുള്ള സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ ആദ്യ ബാച്ച് വിക്ഷേപിച്ചു. ഭൂമിയിൽ എവിടെയും സ്മാർട്ട്‌ഫോണുകളിൽ നേരിട്ട് സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി നൽകാൻ ഈ സാങ്കേതികവിദ്യ വഴി സ്റ്റാർലിങ്കിന് സാധിക്കും.
ഭൂമിയിൽ എവിടെയും സ്മാർട്ട്‌ഫോണുകളിൽ നേരിട്ട് സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി നൽകാൻ സ്റ്റാർലിങ്കിനെ സാങ്കേതികവിദ്യകൊണ്ട് സാധ്യമാകും. നിങ്ങൾ കരയിലോ തടാകങ്ങളിലോ തീരദേശ ജലത്തിലോ എവിടെയായിരുന്നാലും ടെക്‌സ്‌റ്റിംഗ്, കോളിംഗ്, ബ്രൗസിംഗ് എന്നിവയിലേക്ക് ഇതുവഴി സിഗ്നലുകൽ ലഭിക്കുകയും ചെയ്യും. സെല്ലുലാർ കവറേജില്ലാത്ത വിദൂര പ്രദേശങ്ങളുമായി കണക്ട് ചെയ്യാൻ ഏറ്റവും അനുയോജ്യമെയിത്തീരും ഈ സംവിധാനം.
ചുരുക്കത്തിൽ നിങ്ങൾക്ക് ആകാശം എവിടെനിന്നൊക്കെ കാണാൻ സാധിക്കുന്നുവോ അവിടെയെല്ലാം ഡയറക്ട് ടു സെൽ പ്രവർത്തനം വഴി ഒരു തടസ്സവുമില്ലാതെ സെല്ലുലാർ കണക്ഷൻ ലഭിക്കാൻ പോകുന്നു..