ഡൽഹി-എൻസിആർ, മുംബൈ മെട്രോപൊളിറ്റൻ മേഖല, ബെംഗളൂരു, പൂനെ, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ കഴിഞ്ഞ വർഷം ഭവന വിൽപ്പനയിൽ 31% വർധനയുണ്ടായതായി അനറോക്ക് റിസർച്ചിൻ്റെ ഏറ്റവും പുതിയ ഡാറ്റ പറയുന്നു.
മുംബൈ മെട്രോ റീജിയനിൽ 2023-ൽ മൊത്തം 1,53,870 വീടുകൾ വിറ്റഴിച്ചുകൊണ്ടു 40 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. തൊട്ടുപിന്നാലെ പൂനെ ഏകദേശം 86,680 ഭവന യൂണിറ്റുകളും, എൻസിആർ 65,625 ഭവന യൂണിറ്റുകളും, ബെംഗളൂരു 63,980 ഭവന യൂണിറ്റുകളും, ഹൈദരാബാദ് 61,715 ഭവന യൂണിറ്റുകളും. കൊൽക്കത്ത 23,030 വീടുകളും, ചെന്നൈ 21,630 വീടുകളും 2023ൽ വിറ്റു എന്നാണ് അനറോക് കണക്കുകൾ പറയുന്നത്.
ആഡംബര ഭവനത്തിനുള്ള ആൾക്കാരുടെ ഡിമാൻണ്ട് വർദ്ധിച്ചു വരുന്നതായി അനറോക് സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. മെട്രോപൊളിറ്റിൻ സിറ്റികളിൽ താമസിക്കുന്ന ഉയർന്ന വരുമാന ശ്രേണിയിലുള്ളവരുടെ വർധിച്ചുവരുന്ന അത്യാർഭാടങ്ങളോടുള്ള താല്പര്യം മുൻവർഷത്തേക്കാൾ ഡിമാൻഡ് കൂട്ടാൻ സഹായിക്കുകയേയുള്ളു.
മുംബൈ മെട്രോപൊളിറ്റൻ റീജിയൻ (എംഎംആർ) ഭവന വിൽപ്പന കുത്തനെ കുതിച്ചുയരുന്നതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. രാജ്യത്തെ ഉയർന്ന ഭവനവായ്പ പലിശ നിരക്കും പ്രോപ്പർട്ടി വിലയിലെ വർദ്ധനവും ഉണ്ടായിരുന്നിട്ടും 2023 ൽ റെസിഡൻഷ്യൽ പ്രോജക്റ്റുകളിൽ വില്പനയിൽ ഗണ്യമായ വർദ്ധനവ് വന്നിട്ടുണ്ട്. ഈ വർഷവും അടുത്ത വർഷവും ശരാശരി വീടുകളുടെ വില 6.8% ഉയരുമെന്ന് പ്രവചിക്കപ്പെടുന്നുണ്ട്. എന്നായിരുന്നാലും വില്പനയിൽ വീഴ്ച വരാനുള്ള സാധ്യത കാണുന്നില്ല എന്നാണ് അനുമാനിക്കുന്നത്.
തത്സമയ വാർത്തകൾക്കും കൂടുതൽ അപ്ഡേറ്റുകൾക്കുമായി വാട്സ്ആപ് ഗ്രൂപ്പ് ജോയിൻ ചെയ്യുക.