ആധാർ കാർഡിന്റെ പരക്കെയുള്ള ദുരുപയോഗം തടയാനായി പുതിയ സംവിധാനം പ്രയോജനപ്പെടുത്തുക.
ഇന്ന് എവിടെയും ഏതിനും എന്തിനും ഐഡന്റിറ്റി പ്രൂഫ് ആയി ആധാർ കാർഡ് നാം ഉപയോഗിക്കാറുണ്ട്. വേണ്ടതിനും വേണ്ടാത്തതിനും ഔദ്യോഗികവും അനൗദ്യോഗികവുമായതും ആയ എല്ലാകാര്യത്തിനും ആധാർ കാർഡ് ആണ് എല്ലാവരും ചോദിക്കുന്നത്, നമ്മൾ അത് കൊടുക്കുകയും ചെയ്യും.
ഒരു കാര്യം ഓർക്കുക ID അത് ഏതായാലും അത് ചോദിക്കുന്നിടത്തെല്ലാം കൊടുക്കേണ്ടതില്ല, ആവശ്യമുള്ളിടത്തു മാത്രം, അത് അത്യാവശ്യമാണെന്ന് നിങ്ങൾക്ക് കൂടി തോന്നുന്നിടത്തു മാത്രം നൽകുക. കാരണം നിങ്ങളുടെ കയിൽ നിന്നും വാങ്ങുന്ന ഐഡികൾ പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ട് എന്ന കാര്യം വിസ്മരിക്കരുത്.
ഇന്ന് കൂടുതലായും പലരും ഐഡിക്കായി ആധാർ കാർഡ് നൽകുന്നത് സർവസാധാരണമാണ്, മാത്രമല്ല പലരും ചെറിയ കാര്യങ്ങൾക്ക്പോലും അവിടെ മറ്റുള്ള ഐഡികൾ സാദ്യമാണെങ്കിലും ആധാർ പ്രത്യേകം ചോദിച്ചു വാങ്ങാറുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ ഐഡി ദുരുപയോഗം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
KYC അപ്‌ഡേഷന്റെ പേരിലും തട്ടിപ്പു തുടരുന്നു.
ഇത്തരം സാഹചര്യത്തിൽ നിങ്ങൾക്കു ആധാർ കാർഡിന്റെ പുതിയ പതിപ്പായ "മാസ്‌കഡ് ആധാർ കാർഡ്" നൽകാവുന്നതാണ്. ആധാർ കാർഡ് ഒറിജിനലുള്ളതിൽ നിന്നും കാർഡിന്റെ നമ്പറിലെ ആദ്യത്തെ 8 മറച്ചുകൊണ്ട് ബാക്കി 4 അക്കങ്ങൾ മാത്രം പ്രദര്ശിപ്പിക്കന്നതാണ് ഈ മാസ്‌കഡ് ആധാർ കാർഡ്.
ഇത്തരത്തില്‍ ആധാര്‍ കാര്‍ഡ് നമ്പറിന്റെ ആദ്യ 8 അക്കങ്ങള്‍ മറയ്ക്കുന്നതിലൂടെ, കാര്‍ഡ് നഷ്ടപ്പെടുകയോ മറ്റോ ചെയ്താലും, നിങ്ങളുടെ ഐഡന്റിറ്റി സുരക്ഷിതമായിരിക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങൾക്കും മറ്റു സബ്‌സിഡികൾക്കും മാത്രം ഒറിജിനൽ ആധാർ കാർഡ് നൽകേണ്ടതുള്ളൂ. ബാക്കി എല്ലായിടത്തും തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് സ്വീകരിക്കുന്ന എവിടെയും നിങ്ങൾക്ക് ഈ മാസ്‌കഡ് ആധാർ കാർഡ് ഉപയോഗിക്കാവുന്നതാണ്. ഇതുമൂലം നിങ്ങളുടെ ഐഡി സുരക്ഷിതമായിരിക്കുകയും കാർഡിന്റെ ദുരുപയോഗം ഒരുപാരിതുവരെ കുറയ്ക്കാനും സഹായിക്കും.
മാസ്‌കഡ് ആധാർ കാർഡ് നിങ്ങൾക്കു ഒറിജിനൽ ആധാർ കാർഡ് സൈറ്റിൽ നിന്നും ലഭിക്കും. ഇതിനായി ഔദ്യോഗിക UIDAI MyAadhaar പോര്‍ട്ടലിലേക്ക് പോകുക. അവിടെനിന്നും ‘Download Aadhaar’ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ആധാർ നമ്പർ ഓപ്ഷൻ തിരഞ്ഞെടുക്കാം. നിങ്ങളുടെ 12 അക്ക ആധാർ നമ്പറും സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന സുരക്ഷാ കോഡും നൽകേണ്ടതുണ്ട്, തുടർന്ന് ‘OTP’ ബട്ടണിൽ ക്ലിക്ക് ചെയ്യുക. പിന്നീട് മാസ്‌ക്ഡ് ആധാര്‍ കാര്‍ഡ് ഓപ്‌ഷനു താഴെയായി കാണുന്ന ‘വെരിഫൈ & ഡൗണ്‍ലോഡ്’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അവിടെനിന്നും കൺഫോർമേഷൻ ലഭിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
ഇങ്ങനെ ലഭിക്കുന്ന ആധാർ കാർഡിൽ നിങ്ങളുടെ ആധാർ കാർഡ് നമ്പറിലെ ആദ്യത്തെ 8 നമ്പറുകൾ മറച്ചുകൊണ്ട് അവസാനത്തെ 4 അക്കങ്ങൾ മാത്രം പ്രിന്റ് ചെയ്തുള്ള കാർഡ് ലഭിക്കും. ഒറിജിനൽ കാർഡിലെപ്പോലെ കാർഡ് നമ്പർ മുഴുവനായി കാണിക്കുന്നില്ല എന്ന വിത്യാസം മാത്രമേ ഈ കാർഡിനുള്ളു. ബാക്കി എല്ലാം ഒരേപോലെയിരിക്കും.
തത്സമയ വാർത്തകൾക്കും കൂടുതൽ അപ്ഡേറ്റുകൾക്കുമായി വാട്സ്ആപ് ഗ്രൂപ്പ് ജോയിൻ ചെയ്യുക.