രാജ്യത്ത് വാഹന വിപണി ഉണരുന്നു.

രാജ്യത്തെ മോട്ടോർ വാഹനങ്ങളുടെ വില്പന കുതിച്ചുകയറിന്നതായി റിപ്പോർട്ട്.

NEW DELHI : കഴിഞ്ഞ കുറെ കാലമായി വളരെ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്ന കാർ വിപണി വളർച്ചയുടെ പാതയിലേക്ക് തിരിച്ചുവന്നതായി മനസിലാക്കാൻ കഴിയുന്നു. മറ്റ് സംസ്ഥാങ്ങളെ അപേക്ഷിച്ചു ഉത്തരേന്ത്യൻ വാഹന വിപണി ഒട്ടേറെ ഉഷാറായിരിക്കുന്നു. 

2023  ലെ കണക്കുകൾ സൂചിപ്പിക്കുന്നതനുസരിച്ചു പാസഞ്ചർ വാഹനങ്ങളുടെ വില്പന ഇന്ത്യയിൽ കുതിച്ചു കയറികൊണ്ടിരിക്കുകയാണ്. ഉത്തർപ്രദേശ് ആണ് വില്പനയിൽ ഒന്നാം  സ്ഥാനത്തു നിൽക്കുന്നത്. തൊട്ടുപിന്നാലെ മഹാരാഷ്ട്രയും ഗുജറാത്തും ഉണ്ട്. 8 .22  ലക്ഷത്തിലേറെ വാഹനങ്ങൾ ഉത്തരപ്രദേശിൽ വിറ്റഴിക്കപ്പെട്ടതായി  കണക്കുകൾ സൂചിപ്പിക്കുന്നു. കാറുകൾ, ഹെവി വെഹിക്കിൾ, ടൂ  വീലർ, ഓട്ടോകൾ തുടങ്ങിയ  എല്ലാത്തരം വാഹനങ്ങളുടെയും കൂടിയതാണ് ഈ കണക്ക്.

മാരുതിയുടെ സിഫ്ട്  ആണ് 2023-ൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട  കാർ. ഇന്ത്യയിലെ മുൻനിര കാർ നിർമ്മാതാക്കളാണ് മാരുതി സുസുക്കി. വിവിധ ബജറ്റ് സെഗ്‌മെൻ്റുകളിലായി വിപുലമായ മോഡലുകൾ നൽകിക്കൊണ്ട്  വർഷങ്ങളായി ഒരു വിശ്വസനീയ കാർ ബ്രാൻഡായി മാരുതി നിലനിൽക്കുന്നു.

ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ഓട്ടോമൊബൈൽ മാർക്കറ്റ് ആണ് ഇന്ത്യയുടേത്.  കൊവിഡ് കാലത്തിനുശേഷം   കാർ വ്യവസായത്തിൻ്റെ ഒരു വീണ്ടെടുപ്പിന്റെ കാലം തുടങ്ങിയതായി മാർക്കറ്റിലെ ഉണർവ് പ്രതിഫലിപ്പിക്കുന്നു. കഴിഞ്ഞ വർഷം ഏകദേശം ഇന്ത്യൻ കാർ വ്യവസായം 85,700 കോടി രൂപയുടെ വിറ്റുവരവ് നടത്തിയതായി പറയപ്പെടുന്നു.

കോവിഡിന് ശേഷമുള്ള കഴിഞ്ഞ  രണ്ട് വർഷങ്ങളായി വാഹന മേഖലയ്ക്ക്  ഒരു മങ്ങിയ കാലമായിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം ആളുകൾ ചെലവ് ചുരുക്കലിന്റെ പാതയിലായിരുന്നു. എന്നാൽ  ഈ വർഷത്തെ ഉത്സവ സീസൺ ഇന്ത്യയുടെ വാഹന മേഖലയ്ക്ക് തീർച്ചയായും ആഹ്ലാദം പകരുന്നു. ഈ ഉത്സവ സീസണിൽ 11 ലക്ഷത്തിലധികം കാറുകൾ വാങ്ങി ഇന്ത്യക്കാർ റെക്കോർഡുകൾ തകർത്തു. ഇത് തകർച്ചയുടെ കാലം മാറി എന്ന സൂചന നൽകുന്നതായി വിലയിരുത്തപ്പെടുന്നു.

വരും വർഷങ്ങളിൽ ഇന്ത്യയിലെ വാഹന വിൽപ്പനയുടെ തോത് ക്രമാനുസൃതമായി വാർഷിക്കുമെന്നാണ് പ്രവചിക്കുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ  5-7% വരെ വളർച്ച നിരക്ക് പ്രതീക്ഷിക്കുന്നതായി  സംയുകത വളർച്ച നിരക്ക് (CAGR)  കണക്കുകൾ പറയുന്നു.

വരും വർഷങ്ങളിൽ ഇലക്ട്രിക്ക് വാഹനങ്ങളുടെ വളർച്ച ഇന്ത്യയിൽ വലിയതോതിൽ വർധിക്കുമെന്നും  2030 ഓടെ ഇത്  49% വളർച്ച കൈവരിക്കുമെന്നും CAGR  പ്രവചിക്കുന്നു. അതോടൊപ്പം  വരുന്ന 5 വർഷത്തിനുള്ളിൽ ഇലക്ട്രിക്ക് വാഹങ്ങളുടെ വളർച്ചകൊണ്ട്  പ്രത്യക്ഷമായും പരോക്ഷമായും ഏകദേശം 5  ദശലക്ക്ഷം  തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.

Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal