കേരളത്തിലെ റീലെ എസ്റ്റേറ്റ് മേഖലയിൽ പ്രസിദ്ധരായ അസറ്റ്ഹോംസ് തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട് എന്നി 4 നഗരങ്ങളിൽ മുതിർന്ന പൗരന്മാർക്കായുള്ള സീനിയർ ലിവിങ് ഭവനപദ്ധതിക്കു തയ്യാറെടുക്കുന്നു.
KOCHI : മുതിർന്ന പൗരന്മാർക്കായി ആഡംബര രീതിയിലുള്ള താമസ സൗകര്യം ഒരുക്കാനായി സീനിയർ ലിവിങ് രംഗത്തെ പ്രമുഖരായ കൊളംബിയ പസഫിക് കമ്മ്യൂണിറ്റിസുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇത് സംബന്ധിച്ചുള്ള കരാറിൽ ഇരു കമ്പനികളും ഒപ്പുവച്ചതായി പറയുന്നു.
അസറ്റ് യംഗ് @ ഹാർട്ട് ബൈ കൊളമ്പിയ എന്ന പേരിൽ ആയിരത്തോളം യൂണിറ്റുകളാണ് ഇങ്ങനെ നിർമിക്കാൻ പദ്ധതിയിടുന്നത്. ഈ സാമ്പത്തിക വർഷത്തിൽ തന്നെ പദ്ധതി ആരംഭിക്കുമെന്ന് കമ്പനികളുടെ പ്രതിനിധികൾ അറിയിച്ചു.
മുതിർന്ന പൗരന്മാർക്ക് ആവശ്യമായ വൈദ്യസഹായം, പരിചരണം, സുരക്ഷാ എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളും കൂട്ടിയോജിപ്പിച്ചായിരിക്കും ഈ പദ്ധതി നടപ്പാക്കുന്നത്, അതിനായി ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ, വ്യക്തികളുടെ സഹകരണം സർവിസുകൾ പ്രധാനം ചെയ്യുന്നതിനായി കമ്പനി ഉപയോഗിക്കും.
കേരള റിയൽ എസ്റ്റേറ്റ് ഒരു കുതിച്ചു ചാട്ടത്തിന്റെ പാതയിൽ
60 മുതൽ 80 ലക്ഷം വരെയായിരിക്കും വീടുകളുടെ വില. കൂടാതെ മാസംതോറും കൊടുക്കുന്ന മറ്റു സേവങ്ങൾക്കു പ്രത്യേക ചാർജുകൾ ഈടാക്കുന്നതായിരിക്കും.
55 വയസിനു മുകളിൽ പ്രായമുള്ളവർക്ക് മറ്റാരെയും ആശ്രയിക്കാതെ ജീവിക്കാൻ വേണ്ടിയാണു ഈ പദ്ധതി. മാറിക്കൊണ്ടിരിക്കുന്ന കേരളത്തിലെ ലൈഫ്‌സ്‌റ്റൈലിൽ ഈ പദ്ധതി വിജയിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
തത്സമയ വാർത്തകൾക്കും കൂടുതൽ അപ്ഡേറ്റുകൾക്കുമായി വാട്സ്ആപ് ഗ്രൂപ്പ് ജോയിൻ ചെയ്യുക.