ആഗോള സാമ്പത്തിക മാന്ദ്യം എല്ലാമേഖയിലേക്കും വ്യാപിക്കുന്നതിന്റെ സൂചകളാണ് കാണുന്നത്.
സാമ്പത്തിക മാന്ദ്യം പടർന്നുപിടിക്കുമ്പോൾ ചെലവ് ചുരുക്കലിന്റെ ഭാഗമായി ജോലിക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുന്ന ടെക് കമ്പനികൾക്കു പുറമെ ഇപ്പോൾ വന്നിരിക്കുന്ന വാർത്ത ആഗോള സ്പോർട്സ് വെയർ കമ്പനിയായ നൈകും (NIKE) തങ്ങളുടെ രണ്ടു ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു എന്നതാണ്.
ജോലിക്കാരെ പിരിച്ചുവിടുന്ന കാര്യം അവരെ ഇമെയിൽ വഴി അറിയിച്ചതായി കമ്പനി CEO ജോൺ ഡോൺ ആണ് ഈ വിവരം പുറത്തുവിട്ടത്.
ലോകത്തുടനീളം 83000 ജോലിക്കാരാണ് നൈക്കിനു ഉള്ളത്.
സാമ്പത്തിക മാന്ദ്യം കൂടുന്നതിനാൽ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി എന്നാണ് കമ്പനിയുടെ വിശദീകരണം.
വരുന്ന മൂന്നു വർഷത്തിനുള്ളിൽ രണ്ടു ബില്യൺ ഡോളറിന്റെ ചെലവ് ചുരുക്കൽ പദ്ധതിയുമായി മുന്നോട്ടു പോകുകയാണെന്ന് ഡിസംബറിൽ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ പിരിച്ചുവിടാൻ പ്രഖ്യാപനം.
1964-ൽ ബിൽ ബോവർമാനും ഫിൽ നൈറ്റും ചേർന്ന് ബ്ലൂ റിബൺ സ്‌പോർട്‌സ് എന്ന പേരിൽ സ്ഥാപിച്ച സ്പോർട്സവെയർ കമ്പനിയാണ് NIKE , 1971-ൽ ഔദ്യോഗികമായി Nike, Inc. ആയി മാറി. പോർട്ട്‌ലാൻഡ് മെട്രോപൊളിറ്റൻ ഏരിയയിലെ ഒറിഗോണിലെ ബീവർട്ടണിനടുത്താണ് കമ്പനിയുടെ ആസ്ഥാനം.