സൂര്യോദയ, സൂര്യാസ്തമയ സമ്പദ്‍വ്യവസ്ഥ
നമ്മുടെ സമ്പദ്ഘടനെ സൂര്യോദയ, സൂര്യാസ്തമയ സമ്പദ്‍വ്യവസ്ഥ എന്നീ രണ്ടു തരത്തിലായിരുന്നു മന്ത്രി വിശേഷിപ്പിച്ചതു . വളർച്ചാ സാദ്ധ്യതകൾ ഉള്ള വിനോദ സഞ്ചാരം, ആരോഗ്യം, ഐടി, ഗ്രീന്‍ എനര്‍ജി തുടങ്ങിയ മേഖലകളെ സൂരോദ്യയ് സമ്പദ്‍വ്യവസ്ഥയിലും . സാമ്പത്തിക വളര്‍ച്ചയ്ക്ക് കാര്യമായ സംഭാവന നല്‍കാത്ത പരമ്പരാഗത വ്യവസായ മേഖലകളെ സൂര്യാസ്തമയ മേഖലകളായും കണക്കാക്കുന്നു.
സൂര്യോസ്തമയ മേഖലകളാകട്ടെ ഡിമാന്റ് കുറയുന്നതും കാലഹരണപ്പെട്ടതുമായ മേഖലകളാണ്. സൂര്യാസ്തമയ മേഖലകളിൽ നിന്നും സൂര്യോദയ മേഖലകളിലേക്കുള്ള മാറ്റത്തെ നിതാന്ത ജാഗ്രതയോടെ പ്രോത്സാഹിപ്പിച്ച് കൊണ്ടല്ലാതെ ഇന്നത്തെ കാലത്ത് ഒരു സമൂഹത്തിനും മുന്നോട്ട് പോകാനാകില്ല എന്നായിരുന്നു ധനമന്ത്രിയുടെ വാക്കുകൾ.
വരുന്ന മൂന്നു വർഷത്തിനുള്ളിൽ മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം കേരളത്തിലേക്ക് ആകർഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി സൂചിപ്പിച്ചു.
ഐടി, ടൂറിസം മേഖലകളാണ് കേരളം സൂര്യോദയ മേഖലയിൽ ശ്രദ്ധ ചെലുത്തുന്ന മേഖല. ബീച്ച്, കാലയലുകള്‍, വനം, ആയുർവേദം, ഉത്സവങ്ങള്‍, തദ്ദേശിയ ഭക്ഷണം എന്നിവ ഉൾപ്പെടുത്തിയ സമഗ്ര ടൂറിസം പദ്ധതി കേരളത്തിന് നേട്ടമാകും. കേരളത്തിന് സാധ്യതകളുണ്ട്. ഉന്നത നിലവാരമുള്ള ആശുപത്രികകൾക്കൊപ്പം ആരോഗ്യ ടൂറിസവും കേരളത്തിനുള്ള സാധ്യതകളാണ്.