സമീപകാല സംഭവങ്ങളെ കോർത്തിണക്കി ഒരു നിസ്പക്ഷമായ വിലയിരുത്തൽ
ആധുനിക ടെക്ക് ലോകത്ത് ഇന്ന് സാമ്പത്തിക കാര്യങ്ങളിൽ വളരെ വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയായണ്. സാമ്പത്തിക സേവങ്ങൾ അനായാസമാകാനുള്ള പുതിയ മാർഗങ്ങൾ ദിനംപ്രതി മാർക്കറ്റിങ് വന്നുകൊണ്ടിരിക്കുന്നു. ബാങ്കിൽ പോയി കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്ന സാമ്പത്തിക ക്രയവിക്രയങ്ങൾ എല്ലാം ഇന്ന് ഡിജിറ്റൽ ആയി മാറിയിരിക്കുന്നു.
സാമ്പത്തിക കാര്യങ്ങൾ എല്ലാം ഇന്ന് ഡിജിറ്റൽ വാലറ്റ് വഴിയാണ് കൂടുതലും ആളുകൾ ചെയ്യുന്നതു. അതിനുവേണ്ടുന്ന ഒരുപാടു ആപ്പുകളും മറ്റു ടെക്നിക്കൽ സപ്പോർട് ചെയ്യന്ന തേർഡ് പാർട്ടി ആപ്പ്ളിക്കേഷനുകളും ഇന്ന് മതകേറ്റിംഗ് ലഭിക്കുന്നുണ്ട്. ഇന്ന് ഭൂരിഭാഗം ആൾക്കാരും പ്രത്യേകിച്ച് യുവതലമുറ വളരെയേറെ ഇത്തരം സേവങ്ങളെ വലിയതോതിൽ ഉപയോഗിച്ച് വരുന്നുമുണ്ട്.
ഇന്ന് പൊതുവെ വളരെ ഉപയോഗിച്ച് വന്നിരുന്ന ഒരു ഡിജിറ്റൽ വാലറ്റ് ആണ് Paytm . ഇന്ന് Paytm പേയ്മെന്റ് ബാങ്കിനോട് അനുബന്ധിച്ചുണ്ടായിരിക്കുന്ന പ്രതിസന്ധി വളരെ വലിയ ഒരു ചർച്ച ആയിമാറിയിരിക്കുകയാണ്. ഡിജിറ്റൽ വാലെറ്റുകളുടെ സുരക്ഷയും ആധികാരികതയും സംബന്ധിച്ചുള്ള പൽ സംശയങ്ങളും ഉപഭോകതാക്കളിൽ ഉയർന്നു വന്നിട്ടുണ്ട്.
സമീപ കാലത്തു ബാങ്കിൽ മേഖലകിൽ ഉണ്ടായ തിരിച്ചടികൾ, ചില ബാങ്കുകളുടെ പതനം ഉപഭോക്താക്കളെ ഒരുപാട് പ്രതിസന്ധികളിൽ കൊണ്ടുചെന്നു എത്തിച്ചിരുന്നു. അതിനുശേഷം ഇപ്പോൾ Paytm വാളേറ്റിലെ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികളും ഉപഭോക്താക്കളെ അനശ്ചിതത്വത്തിന്റെ മുൾമുനയിൽ നിർത്തുന്നു. ഡിജിറ്റൽ വാലറ്റുകളുടെ ആധികാരികതയും അതിലുള്ള വിശ്വാസവും ആണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.
ബാങ്കിങ് ലൈസൻസ് നേടിയ ശേഷം പാലിക്കാതിരുന്ന പല മാനദണ്ഡങ്ങളുടെ വെളിച്ചത്തിലാണ് റിസേർവ് ബാങ്ക് കർശനമായ നടപടികൾക്കും തുടന്ന് പ്രവർത്തങ്ങൾ നിർത്തിവയ്ക്കാൻ അന്ത്യശാസനം നല്കിയതുവരെയുള്ള സംഭവ വികാസങ്ങളിലേക്കു Paytm നെ കൊണ്ടെത്തിച്ചത്.
ഈ സഹകരത്തിൽ ഇത്തരം വാലറ്റുകൾ ഉപയോഗിക്കുന്നതിനു മുമ്പ് അതിനെപ്പറ്റിയുള്ള ചില അന്വേഷണവും മുൻകരുതൽ എടുക്കലും ഭാവിയിൽ അബദ്ധങ്ങളിൽ ചെന്ന് ചാടാതിരിക്കാൻ സഹായകരമായേക്കും.
എപ്പോഴും നമ്മൾ സൗകര്യങ്ങൾക്കു മുൻഗണന കൊടുക്കുന്നത്. പലപ്പോഴും വിശ്വാസ്യത വേണ്ട രീതിയിൽ നാം പരിശോധിക്കാറില്ല. ഇങ്ങനെ വിശ്വാസ്യത പരിശോധിക്കാതെ വരുന്നത് പലപ്പോഴും അപകടങ്ങളിൽ കൊണ്ടുചെന്നു ചാടിക്കാറുണ്ട്.
അതുപോലെ ഇത്തരക്കാർ പലപ്പോഴും നൽകുന്ന മോഹന സുന്ദര വാഗ്ദാനങ്ങൾ കേൾക്കുമ്പോൾ എല്ലാം മറക്കുന്നവരാണ് പലരും. കൂടുതൽ ഒന്നും ചിന്തിക്കാതെ ഈ ഓഫറുകൾക്കു പിന്നാലെ പോകുമ്പോൾ അത് പലപ്പോഴും ഭക്ഷണം കാട്ടി എലിയെ കൂട്ടിലാക്കുന്നതിന് തുല്യമാണെന്ന് അറിയുമ്പോഴേക്കും നഷ്ടപ്പെടാനുള്ളത് നഷ്ടപ്പെട്ടിട്ടുണ്ടാകും.
ചൂഷണങ്ങൾ ഒരു തുടർക്കഥയായി മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഒരു കാര്യം ചെയ്യന്നതിനു മുമ്പ് പലവട്ടം ആലോചിക്കുക എന്ന തത്വത്തെ ഓർക്കുക. വാഗ്ധാനങ്ങൾ പാലിപ്പിക്കപ്പെടാൻ സാധ്യതയുണ്ടോ എന്നും, മറ്റു കമ്പനികൾ നൽകുന്നതിൽ കൂടുതലായി ലാഭം ഓഫർ ചെയ്യുമ്പോൾ അതിൽ പതിയിരിക്കുന്നത് അപകടമാണോ അതോ യഥാർത്ഥത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കുന്നതാണോ എന്ന് വിശദമായ അന്വേഷണം നടത്തുന്നത് നല്ലതായിരിക്കും.
കൂടാതെ ഇന്ന് പലപ്പോഴും ഇത്തരം അപ്പുകളിൽ നാം കൊടുക്കുന്ന നമ്മുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തപ്പെടുന്നതായുള്ള വാർത്തകൾ ഒരുപാടു വരുന്നുണ്ട്. അതിനാൽ എല്ലാ വിവരങ്ങളും കൊടുക്കുമ്പോൾ പ്രൈവസി പ്രൊട്ടക്ഷൻ ശ്രദ്ധിക്കേണ്ടത് വളരെ ആവശ്യമാണ്.
സുരക്ഷയുടെയും വിശ്വാസ്യതയുടെയും ട്രാക്ക് റെക്കോർഡുള്ള ഒരു പ്രശസ്ത ദാതാവിൽ നിന്ന് ഒരു ഡിജിറ്റൽ വാലറ്റ് തിരഞ്ഞെടുക്കുക. നിങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തുന്നതിന് മുമ്പ് അവലോകനങ്ങൾ ഗവേഷണം ചെയ്യുകയും വായിക്കുകയും ചെയ്യുക.
നിങ്ങളുടെ ഡിജിറ്റൽ വാലറ്റ് അക്കൗണ്ടുകൾക്കായി ശക്തവും സവിശേഷവുമായ പാസ് വേഡുകൾ സൃഷ്ടിക്കുക, ഒന്നിലധികം പ്ലാറ്റ് ഫോമുകളിലുടനീളം ഒരേ പാസ് വേഡ് ഉപയോഗിക്കുന്നത് ഒഴിവാക്കുക. സങ്കീർണ്ണമായ പാസ് വേഡുകൾ സുരക്ഷിതമായി സൃഷ്ടിക്കുന്നതിനും സംഭരിക്കുന്നതിനും ഒരു പാസ് വേഡ് മാനേജർ ഉപയോഗിക്കുന്നത് പരിഗണിക്കുക.
നിങ്ങൾക്ക് ഏറ്റവും പുതിയ സുരക്ഷാ പാച്ചുകളും സവിശേഷതകളും ഉണ്ടെന്ന് ഉറപ്പാക്കാൻ നിങ്ങളുടെ ഡിജിറ്റൽ വാലറ്റ് അപ്ലിക്കേഷനും നിങ്ങളുടെ ഉപകരണത്തിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റവും പതിവായി അപ് ഡേറ്റ് ചെയ്യുക.
വിശ്വസനീയമായ വ്യക്തികളിൽ നിന്നോ ബിസിനസുകളിൽ നിന്നോ മാത്രം ഫണ്ട് അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുക. അജ്ഞാതമോ സംശയാസ്പദമോ ആയ ഉറവിടങ്ങളിൽ നിന്നുള്ള അഭ്യർത്ഥനകളെക്കുറിച്ച് ജാഗ്രത പാലിക്കുക.
ഇടപാട് ഫീസും പിൻവലിക്കൽ ഫീസും ഉൾപ്പെടെ നിങ്ങളുടെ ഡിജിറ്റൽ വാലറ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഏതെങ്കിലും ഫീസ് പരിചയപ്പെടുക. കൂടാതെ, ഇടപാട് തുകകളിലോ അക്കൗണ്ട് ബാലൻസിലോ എന്തെങ്കിലും പരിധികൾ ഉണ്ടെന്ന് അറിഞ്ഞിരിക്കുക.
നിങ്ങൾ ഒരു മൊബൈൽ വാലറ്റ് ഉപയോഗിക്കുകയാണെങ്കിൽ, അനധികൃത ആക്സസ് തടയുന്നതിന് നിങ്ങളുടെ ഉപകരണത്തിന് പിൻ, വിരലടയാളം അല്ലെങ്കിൽ ഫേഷ്യൽ റെക്കഗ്നിഷൻ പോലുള്ള സുരക്ഷാ നടപടികൾ ഉണ്ടെന്ന് ഉറപ്പാക്കുക.
ഡിജിറ്റൽ വാലറ്റ് സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ സുരക്ഷാ മികച്ച സമ്പ്രദായങ്ങളെയും സംഭവവികാസങ്ങളെയും കുറിച്ച് അറിഞ്ഞിരിക്കുക. തുടർച്ചയായി സ്വയം വിദ്യാഭ്യാസം ചെയ്യുന്നത് നിങ്ങളുടെ ഫണ്ടുകളും വ്യക്തിഗത വിവരങ്ങളും മികച്ച രീതിയിൽ പരിരക്ഷിക്കാൻ സഹായിക്കും.
ഈ പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരുന്നതിലൂടെ, നിങ്ങളുടെ ഫണ്ടുകളും വ്യക്തിഗത വിവരങ്ങളും പരിരക്ഷിക്കുന്നതിന് നിങ്ങൾ നടപടികൾ സ്വീകരിക്കുന്നുവെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ഡിജിറ്റൽ വാലറ്റ് ആത്മവിശ്വാസത്തോടെ ഉപയോഗിക്കാൻ കഴിയും.
ചതിയിൽ പെടാൻ എളുപ്പമാണ്. മുൻകരുതലുകൾ നാളെ സംഭവിച്ചേക്കാവുന്ന ഒരു വലിയ അപകടത്തിൽ നിന്ന് നിങ്ങളെ രക്ഷിച്ചേക്കാം.