ഏകദേശം 8 .300 കോടി രൂപ സമാഹരിക്കാനുള്ള ലക്ഷ്യവുമായി പ്രമുഖ മലയാളി വ്യവസായിയും അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് ഉടമയുമായ എം,എ . യൂസുഫലി തയ്യാറെടുക്കുന്നതായി വാർത്ത.
26 രാജ്യങ്ങളിലായി എഴുപത്തിനായിരത്തിലധികം ജീവനക്കാരുമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ്, പ്രവാസി മലയാളികളിൽ നിന്നും വൻ പിന്തുണ ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഐ പി ഓ ഇറക്കുന്നത്.
ഈ വർഷം ജൂണിനു ശേഷം ഐ പി ഓ ലിസ്റ്റിംഗ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.