ലോണ്‍ ആപ്പ് വായ്പകളിലൂടെ ലക്ഷക്കണക്കിന് ആളുകളാണ് രാജ്യത്ത് തട്ടിപ്പിനിരയാകുന്നത്.
NEW DELHI : ലോൺ ആപ്പുകൾ വഴി ലക്ഷക്കണക്കിന് ആളുകൾ തട്ടിപ്പിനിരയാവുന്ന വാർത്തകൾ പലപ്പോഴും കേൾക്കാറുണ്ട്. തട്ടിപ്പികൾ നിരവധിയാണ്. പന്തിനു ആവശ്യക്കാർ വളരെയാണ്. സിബിൽ സ്കോറിന്റെ പ്രശനം, എലിജിബിലിറ്റി ഇല്ലായ്മ, സാലറി കുറവ്, കൃത്യമായ സാലറി പ്രൂഫ് ഇല്ലാത്തതു തുടങ്ങിയ പല കാരണങ്ങൾ കൊണ്ടും ഇന്ന് ബാങ്കുകളിൽ നിന്നും മറ്റു ആധികാരിക സ്ഥാപങ്ങളിൽ നിന്നും പലർക്കും ലോൺ ലഭിക്കാറില്ല.
ഈ സാഹചര്യത്തിൽ അത്യാവശ്യക്കർ പലപ്പോഴും മറ്റുള്ള പല കമ്പനികളെ, ആപ്പുകളെ ഒക്കെ ആശ്രയിക്കാറുണ്ട്. കാര്യമായ ഡോക്യൂമെന്റുകൾ ഇല്ലാതെ, ഈടില്ലാതെ ഒക്കെ അവർ പണം വാഗ്ദാനം ചെയ്യാറുണ്ട്. ചിപ്പോൾ പലിശ അധികമായിരിക്കും. പക്ഷെ ആവശ്യക്കാർ അത് അത്ര കാര്യകമാക്കാതെ ഇവരിൽ നിന്നും പണം വാങ്ങും.
ഇങ്ങനെ വാങ്ങുന്ന പണത്തിനു കൂടുതൽ പലിശ വീങ്ങുന്നതിനു പുറമെ അടവ് തീർന്നാലും വീണ്ടും വീണ്ടും ഓരോരോ കാരണങ്ങൾ പറഞ്ഞു അവർ പണം വാങ്ങാൻ ശ്രമിക്കും. കൊടുക്കാതെ വന്നാൽ ഭീക്ഷണി അങ്ങനെ പലതും. ഇങ്ങനെ പറ്റിപ്പിൽ പെട്ട ചിലർ അവസാനം ആത്മഹത്യ ചെയ്ത കഥകൾ പുറത്തുവന്നിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഇത്രരം ലോൺ ആപ്പുകളെ പൂട്ടാനുള്ള നിർദേശം നൽകിയിരിക്കുകയാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. ഫിനാൻഷല്‍ സ്റ്റെബിലിറ്റി ആൻഡ് ഡെവലപ്മെന്‍റ് കൗണ്‍സില്‍ (എഫ്‌എസ്ഡിസി)യുടെ 28 മത് സമ്മേളനത്തിലാണു ധനമന്ത്രി നിർദേശം നല്‍കിയത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഉള്‍പ്പെടെയുള്ള സാമ്പത്തിക നിയന്ത്രണ സംവിധാനങ്ങള്‍ക്കു ഇത്തരം ലോണ്‍ ആപ്പുകള്‍ക്കെതിരേ കൂടുതല്‍ കർക്കശമായ നടപടികള്‍ സ്വീകരിക്കാൻ ധനമന്ത്രി നിർദേശം നൽകിയിരിക്കുന്നത്.
കൂട്ടി വായിക്കുക ഗൂഗിൾ Play Store വ്യാജ ലോൺ ആപ്പുകൾ നീക്കം ചെയ്യുന്നു.