പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ രണ്ട് കോടി ചെലവ് കുറഞ്ഞ വീടുകള്‍ കൂടി നിർമിക്കാൻ പദ്ധതിയിടുന്നതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റില്‍ വ്യക്തമാക്കി.
സാമ്ബത്തിക മേഖല മികച്ച വളര്‍ച്ചയിലേക്ക് മടങ്ങിയെത്തിയെങ്കിലും ഭവന നിർമാണ മേഖലയില്‍ അതിന്‍റെ അനുരണനങ്ങള്‍ കാര്യമായി ദൃശ്യമല്ല. വായ്പകളുടെ പലിശ നിരക്ക് ഉയര്‍ന്നുനില്‍ക്കുന്നതും നിർമാണ സാമിഗ്രികളുടെ വിലക്കയറ്റവുമാണ് ഉപയോക്താക്കളുടെ ഭവന സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയാകുന്നത്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ ആവാസ് യോജന സജീവമായി തുടരാനുള്ള തീരുമാനം വിപണിക്ക് ഗുണമാകുമെന്നാണ് ഭാവന മേഖലയിലുള്ളവർ വിലയിരുത്തുന്നത്.
കഴിഞ്ഞ മൂന്നു - നാല് വര്‍ഷത്തെ ദുരിതകാലം മറികടന്ന് വളര്‍ച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് ഭവന മേഖല ഉയരുകയും, വരും ദിവസങ്ങളില്‍ ഫ്ളാറ്റ്, അപ്പാര്‍ട്ട്മെന്‍റ്, വീട് എന്നിവയുടെ വില്‍പ്പന കുതിച്ചുയരുമെന്നാണ് ഈ മേഖലയിലുള്ളവർ പ്രതീക്ഷിക്കുന്നത്.
ആഗോള മാന്ദ്യം ശക്തമായതിനാല്‍ വായ്പകളുടെ പലിശ സെപ്റ്റംബറിന് ശേഷം കുറയുമെന്നാണ് ബാങ്കിങ് മേഖലയിലുള്ളവര്‍ പറയുന്നത്. നിർമാണ സാമിഗ്രികളുടെ വിലയിലുണ്ടാകുന്ന കുറവും റിയല്‍ എസ്റ്റേറ്റ് വിപണിക്ക് കരുത്ത് പകരും. കാര്‍ഷിക മേഖലയിലെ ഉണര്‍വും റിയല്‍ എസ്റ്റേറ്റ് രംഗത്തിന് ഗുണമാകും. ഹ്രസ്വകാലത്തെ ഇടവേളയ്ക്ക് ശേഷം ഫ്ളാറ്റുകള്‍ക്കും അപ്പാര്‍ട്ടുമെന്‍റുകള്‍ക്കുമൊപ്പം ഭൂമിയുടെ വില്‍പ്പനയിലും മികച്ച ഉണര്‍വ് ദൃശ്യമാണ്.
വന്‍കിട, ഇടത്തരം നഗരങ്ങളിലാണ് നിലവില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കൂടുതല്‍ നിക്ഷേപം ഒഴുകിയെത്തുന്നത്. നിർമാണം പൂര്‍ത്തിയായ ഫ്ളാറ്റുകളും വില്ലകളും ലഭ്യമല്ലാത്ത സാഹചര്യം നിലവിലുണ്ടു . ശക്തമായ നിയന്ത്രണ സംവിധാനം വന്നതോടെ നിക്ഷേപകര്‍ക്ക് ഈ രംഗത്ത് വിശ്വാസ്യത വർധിച്ചു.
അസംസ്കൃത സാധനങ്ങളുടെ അതിഭീകരമായ വിലക്കയറ്റവും നിർമാണ തൊഴിലാളികളുടെ ദൗര്‍ലഭ്യവും ഉയര്‍ന്ന കൂലിച്ചെലവുമാണ് ഫ്ളാറ്റ്, വില്ല നിർമാതാക്കളെ വലയ്ക്കുന്നത്. എന്നാല്‍ നിർമാണ സാമിഗ്രികളുടെ വില കുറയുന്ന ട്രെന്‍ഡ് ഇപ്പോള്‍ ദൃശ്യമാണെന്നും അവര്‍ പറയുന്നു.
Business Malayalam News