ഇനി ഡിസ്നിയും റിലൈൻസും ഇന്ത്യൻ ടെലിവിഷൻ - ഓ ടി ടി വിപണി കയ്യടക്കാൻ ഒരുങ്ങുന്നു.
റിലയൻസിന്റെ എന്റർടെയിൻമെന്റ് കമ്പനിയായ വയാകോം 18 ഡിസ്നിയുടെ 61 ശതമാനം ഓഹരികൾ വാങ്ങുന്നു.
ഡിസിനിയും റിലൻസിന്റെ വയാകോം 18 ഉം ഒന്നാകുന്നതുവഴി ഇന്ത്യൻ മാധ്യമരംഗത്തെ ഏറ്റവും വലിയ ലയനമാണ് നടക്കാൻ പോകുന്നത്. ഇതിനായുള്ള പ്രാഥമിക കരാറിൽ രണ്ടു കമ്പനികളും ഒപ്പുവച്ചു എന്നാണ് അറിയാൻ കഴിയുന്നത്.
പറത്തുവരുന്ന റിപ്പോർട്ട് പ്രകാരം 33,000 കോടി രൂപയുടെ ഡിസ്‌നിയുടെ ഏകദേശം 61 ശതമാനം ഓഹരികളാണ് റിലയൻസ് കൈക്കലാക്കാൻ പോകുന്നത്.
2023 ലെ കണക്കുകൾ പരിശോധിച്ചാൽ ഡിസ്‌നി ഇന്ത്യയുടെയും, വയകോം 18 ന്റെയും വരുമാനം 25,000 കോടി രൂപയാണ്. ഇവരുടെ സംയുക്ത സംരംഭത്തിന് ഇന്ത്യൻ ടി വി - ഒ ടി ടി വിപണികളിൽ 40 ശതമാനത്തിലേറെ പങ്കാളിത്തം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. .
ഈ പുതിയ ബാദ്ധവം ഇന്ത്യൻ ടെലിവിഷൻ മേഖലയിൽ വലിയതോതിലുള്ള മത്സരങ്ങൾക്ക് വഴിതെളിയിക്കും എന്നതിൽ സംശയമില്ല.
ഡിസ്‌നിയും ഹോട്ട്സ്റ്റാറും , ജിയോസിനിമയും ഒന്നിക്കുന്നതോടെ ആമസോൺ, നെറ്റ്ഫ്‌ളിക്‌സ് അടക്കമുള്ളവർക്ക് മാർക്കറ്റിലെ ഒ ടി ടി എതിരാളികൾക്കു സമ്മർദമേറും എന്ന കാര്യം ഉറപ്പാണ്. അതുപോലെ സ്റ്റാർ പ്ലസ്, കളേഴ്സ്, സ്റ്റാർ സ്പോർട്സ് തുടങ്ങിയ മികച്ച ടിവി ചാനലുകളുടെ ഒത്തുചേരൽ ഇന്ത്യൻ ടെലിവിഷൻ പ്രക്ഷേപണ വ്യവസായത്തിലെ മത്സരങ്ങൾക്കു ആക്കം കൂട്ടും
നേരത്തെ ജപ്പാൻ ആസ്ഥാനമായുളള സോണിയും സീ എന്റർടൈൻമെന്റുമായുള്ള ഒരു ലയന പദ്ധതി ചർച്ച നടന്നുവെങ്കിലും അത് മുന്നോട്ടു പോകാതെ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച ഡിസ്‌നി റിലൈൻസ് ചർച്ചകൾ ഇത്രവേഗം സഫലമാകുമെന്നു വിപണിയിലുള്ളവർ പ്രതീക്ഷിച്ചിരുന്നില്ല.