BUSINESS MALAYALM NEWS BUREAU
ലോകം ഒറ്റ ക്ലിക്കിൽ, ഒരു വിരൽത്തുമ്പിൽ എല്ലാം ചെയ്യുമ്പോൾ, ഓർമിക്കുക കഴുകാൻ കണ്ണുകളുമായി നിങ്ങളുടെ പിന്നാലെ ചിലപ്പോൾ ഒരു സൈബർ കുറ്റവാളി പതുങ്ങിയിരിക്കുന്നുണ്ട്. ഏതു നിമിഷവും അവർ നിങ്ങളെ കുരുക്കിൽ വീഴ്ത്തിയേക്കാം, നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കിയേക്കാം.
ഓൺലൈൻ പണമിടപാടുകളുടെയും മറ്റു സേവനങ്ങളുടെയും മറവിൽ സൈബർ കുറ്റവാളികൾ തട്ടിയെടുക്കുന്ന കോടികളുടെ കണക്കുകൾ വളരെ വലുതാണ്.
2023 ൽ 1 .13 ദശലക്ഷം സാമ്പത്തിക സൈബർ കുറ്റകൃത്യങ്ങൾ ആണ് റിപ്പോർട് ചെയ്തിരിക്കുന്നത്. ഈ കേസുകളിൽ എല്ലാം കൂടി ഉൾപ്പെട്ടിരിക്കുന്നത് 7488 . 6 കോടി രൂപയുടേതാണ്. ഇതിൽ രണ്ടു ലക്ഷത്തോളം കേസുകളുമായി ഒന്നാം സ്ഥാനത്തു ഉത്തർപ്രദേശും, 1 ,30 ,000 കേസുകളുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തുമാണ് നിൽക്കുന്നത്.
2019 ൽ തുടങ്ങിയ ദേശീയ സൈബർ ക്രൈം പോർട്ടലിൽ ഇതുവരെ ലഭിച്ചിരിക്കുന്നത് 31 ലക്ഷത്തിലേറെ പരാതികളാണ്. ദേശീയ സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930 ൽ ദിവസവും അരലക്ഷത്തിലേറെ കോളുകൾ വരുന്നുണ്ടെന്നാണ് പറയുന്നത്. സൈബർ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ഏകദേശം 600 ലേറെ മൊബൈൽ ആപ്പുകളും 2 ,800 ലേറെ വെബ്സൈറ്റുകളും നിരോധിക്കുകയും മൂന്നു ലക്ഷത്തോളം സിം കാർഡുകൾ ബ്ലോക്കും ചെയ്തിട്ടുണ്ട് എന്ന് പറയുമ്പോൾ ഈ ശൃഘലയുടെ വ്യാപ്തി എത്രത്തോളമാണെന്ന് ഊഹിക്കാനാവും.
ഇവിടെ നഷ്ടമായിരിക്കുന്നത് 10,319 കോടി രൂപയാണെങ്കിൽ തിരിച്ചു പിടിക്കാനായത് വെറും 127 കോടി മാത്രമാണ്.
ശരാശരി ഇന്ത്യയിൽ ദിവസവും 5000 ത്തിലേറെ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ കാണുന്ന കണക്കനുസരിച്ചു ഒരു ലക്ഷം പേരിൽ ഏകദേശം 130 പേര് സൈബർ ക്രൈം പരാതി കൊടുക്കുന്നുണ്ട്.
ഇന്ത്യയിലൊട്ടാകെ 2021 ൽ 36 .38 കോടി രൂപയുടെ കേസുകൾ ആണ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിൽ തിരിച്ചു പിടിക്കനായത് വെറും തുച്ഛമായ കോടികൾ മാത്രമാണ്.