ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍, സര്‍ക്കാര്‍ ലാബുകള്‍, വന്‍കിട സംരംഭങ്ങള്‍, ഇലക്‌ട്രോണിക്‌സ് മേഖലയിലെ കോര്‍പ്പറേഷനുകള്‍ എന്നിവ ഉള്‍പ്പെടുന്ന സംയുക്ത സഹകരണ സംരംഭമായ ഡിജിറ്റല്‍ ഇന്ത്യ ഫ്യൂച്ചര്‍ ലാബ്സിന്റെ പ്രവര്‍ത്തനം അതിവേഗം ആരംഭിക്കുമെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
ഇന്ത്യ സെമികണ്ടക്ടര്‍ ഗവേഷണ കേന്ദ്രവും ഇതിനോട് അനുബന്ധിച്ച് സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. 18-ാ മത് ഇന്ത്യന്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് സെമി കണ്ടക്ടര്‍ അസോസിയേഷന്‍ അന്താരാഷ്ട്ര സമ്മേളനം വീഡിയോ കോണ്‍ഫെറന്‍സ് വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിലൂടെ ഗവേഷണ നവീകരണ ചട്ടക്കൂട് സ്ഥാപിച്ച് ഇന്ത്യയുടെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐടി മേഖലയെ ഉത്തേജിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.
ഓട്ടോമോട്ടീവ്, മൊബിലിറ്റി, സി-ഡാക് നോഡല്‍ ഏജന്‍സിയായ ഫ്യൂച്ചര്‍ ലാബ്സ്,കമ്ബ്യൂട്ട്, കമ്മ്യൂണിക്കേഷന്‍, സ്ട്രാറ്റജിക് ഇലക്‌ട്രോണിക്സ്, ഇന്‍ഡസ്ട്രിയല്‍ ഐഒടി തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. സിസ്റ്റങ്ങള്‍, സ്റ്റാന്‍ഡേര്‍ഡുകള്‍, ഐപി കോറുകള്‍ എന്നിവ സംയുക്തമായി വികസിപ്പിക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍, എംഎന്‍സികള്‍, ആര്‍ ആന്‍ഡ് ഡി സ്ഥാപനങ്ങള്‍, അക്കാദമികള്‍ എന്നിവ തമ്മിലുള്ള സഹകരണം ഇത് സുഗമമാക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
Business Malayalam News Services