അന്തർദേശീയ അർദ്ധചാലക ഹബ് ആകാൻ ഇന്ത്യ തയ്യാറെടുക്കുന്നു.

ഇന്ത്യയുടെ വ്യാവസായിക ഭൂപ്രകൃതിയിൽ അർദ്ധചാലക സാങ്കേതികവിദ്യ ഒരു സുപ്രധാന ശക്തിയായി ഉയർന്നുവന്നിരിക്കുന്നു. വൈവിധ്യമാർന്ന മേഖലകളെ ശക്തിപ്പെടുത്തുന്നതിൽ ഇത് നിർണായക പങ്ക് വഹിക്കുന്നു. ഇവിടെ സ്വയം പര്യാപ്‌തത നേടാനുള്ള ശ്രമത്തിലാണ് ഇന്ത്യ.


NEW DELHI : ഇസ്രായേലുമായി കൈകോർത്തു ആഗോള സെമി കണ്ടക്ടർ വ്യവസായത്തിൽ ശക്തമായ മത്സരത്തിന് ഒരുങ്ങുകയാണ് ഇന്ത്യ.  പ്രമുഖ ഇസ്രായേലി ചിപ്പ് നിർമ്മാതാക്കളായ ടവർ സെമികണ്ടക്ടർ എന്ന കമ്പനിയുമായി സഹകരിച്ചു 800 കോടിയുടെ മുതൽമുടക്കിൽ   വിപുലമായ രീതിയിലുള്ള  പ്ലാന്റ്  ഇന്ത്യയിൽ  നിർമിക്കാനാണ് പദ്ധതിയിടുന്നത്. ഇലക്‌ട്രോണിക്സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും ടവർ സെമികണ്ടക്ടറിന്റെ സിഐഒ റസ്സല്‍ സി എല്‍വാംഗറും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് ഈ സംരഭത്തിനുള്ള തീരുമാനായത്. പ്രൊജക്റ്റ് റിപ്പോർട്ട് കേന്ദ്രത്തിനു സമർപ്പിക്കുകയും ചെയ്തുകഴിഞ്ഞു.

ഇതൊടെ നിരവധി അന്താരാഷ്‌ട്ര ടെക് ഭീമൻമാരാണ് രാജ്യത്ത് നിക്ഷേപം നടത്താനും തങ്ങളുടെ പ്ലാന്റുകൾ സ്ഥാപിക്കാനും  താത്പര്യം പ്രകടിപ്പിച്ച്‌ മുന്നോട്ട് വന്നിരിക്കുന്നത്.   ഈ പദ്ധതികൾ  യാഥാർത്ഥ്യമാകുന്നതൊടെ ഇന്ത്യ സെമികണ്ടക്ടറിന്റെ ആഗോള ഹബ്ബായി  മാറും.

എന്താണ് ഈ അർദ്ധചാലകങ്ങൾ? 

മൈക്രോചിപ്പുകൾ അല്ലെങ്കിൽ ഇൻ്റഗ്രേറ്റഡ് സർക്യൂട്ടുകൾ (IC)  എന്ന് വിളിക്കപ്പെടുന്ന അർദ്ധചാലകങ്ങൾ, ആധുനിക ഇലക്ട്രോണിക്സിൻ്റെ തലച്ചോറായാണ് അറിയപ്പെടുന്നത്. ആശയവിനിമയം, കംപ്യൂട്ടിംഗ്, ആരോഗ്യ സംരക്ഷണം, സൈനിക സംവിധാനങ്ങൾ, ഗതാഗതം, ശുദ്ധമായ ഊർജ്ജം, എണ്ണമറ്റ മറ്റ് ആപ്ലിക്കേഷനുകൾ എന്നിവയിലെ പുരോഗതി പ്രാപ്തമാക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഒരു പ്രധാന ഘടകമാണ് ഈ അർദ്ധചാലകങ്ങൾ.

അർദ്ധചാലകങ്ങൾ നമ്മുടെ ജീവിതത്തിൻ്റെ ഒരു പ്രധാന ഭാഗമാണ്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമ്മാണത്തിൽ അവയുടെ പങ്ക്  വളരെ വലുതാണ്.  സ്‌മാർട്ട്‌ഫോണുകൾ, റേഡിയോകൾ, ടിവികൾ, കമ്പ്യൂട്ടറുകൾ, വീഡിയോ ഗെയിമുകൾ, നൂതന മെഡിക്കൽ ഡയഗ്‌നോസ്റ്റിക് ഉപകരണങ്ങൾ എന്നിങ്ങനെയുള്ള എല്ലാവിധ ഇലക്ട്രോണിക് ഉപകരണങ്ങളിലും ഇതിന്റെ സാന്നിദ്ധ്യം ഉണ്ട്. അതിനാൽ അർദ്ധചാലകങ്ങളെ കൂടാതെയുള്ള ഒരു ജീവിതത്തെ പറ്റി ചിന്തിക്കുക അസാധ്യമാണ്. 

സെമി കണ്ടക്ടറുകളുടെ വർധിച്ചു വരുന്ന ആവശ്യവും അതിൽ ഭൂരിഭാഗവും ഇറക്കുമതിയെ ആശ്രയിക്കുകയും ചെയ്യുന്ന ഇന്ത്യയ്ക്ക്  2030 ആകുമ്പോഴേക്കും പ്രതീക്ഷിക്കുന്ന ആവശ്യം 110 ബില്യൺ ഡോളറാണ്. 

അർദ്ധചാലക വ്യവസായം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ മുന്നേറ്റത്തിന് വളരെ  പ്രധാനമാണ്. അർദ്ധചാലകങ്ങളുടെ ആവശ്യം അതിവേഗം വളരുകയാണ്. സാങ്കേതിക വ്യവസായത്തിൽ ഇന്ത്യയുടെ ആഗോള സ്ഥാനം വർധിപ്പിക്കുന്നതിന് ഇത് കാരണമാകും. ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കുകയും ഇന്ത്യയെ ഒരു മുൻനിര കളിക്കാരനായി സ്ഥാപിക്കുകയും ചെയ്യും.

വരും കാലങ്ങളിൽ അർദ്ധചാലകങ്ങൾക്കുള്ള  പ്രാധാന്യത്തെ മുൻകൂട്ടി കണ്ടുകൊണ്ടാണ് ഇന്ത്യയും പുതിയ കാൽവെയ്‌പിന്‌ തയ്യാറായിരിക്കുന്നത്. വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ മറ്റുള്ളവരെ ആശ്രയിക്കാതിരിക്കാനും അതോടൊപ്പം തന്നെ വിദൂരഭാവിയിൽ കാണുന്ന വ്യാവസായിക പ്രാധന്യവും മുന്നിൽ കണ്ടുകൊണ്ടാണ് ഇന്ത്യയുടെ പുതിയ നീക്കങ്ങൾ . 

Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal