നമ്മൾ പിന്നിട്ടു വന്ന വഴികളിലൂടെ ഒന്ന് കണ്ണോടിച്ചു നോക്കൂ ..
നമ്മൾ ചെയ്തുകൂട്ടിയ ഒരുപാടു തെറ്റുകളുടെയും ശരികളുടെയും കാഴ്ചകൾ കാണാനാകും.
നല്ലതുകൾ നമുക്ക് സന്തോഷം നൽകിയേക്കാം, തെറ്റുകൾ കാണുമ്പോൾ വിഷമവും ലജ്ജയും തോന്നിയേക്കാം.
ഇന്നലെകളിലെ തെറ്റുകൾ ചിലപ്പോൾ മറ്റുള്ളവർക്ക് മറക്കാനും പൊറുക്കാനും ക്ഷമിക്കാനും കഴിയാത്തവ ആയിരിക്കാം.
ആ തെറ്റുകൾ ഒരിക്കലും നമുക്ക് മായ്ചുകളയാൻ സാധിക്കില്ല.
പശ്ചാത്തപിക്കാൻ മാത്രമേ സാധിക്കുകയുള്ളു.
സംഭവിച്ചത് സംഭവിച്ചുപോയി
പക്ഷെ ഒന്നുണ്ട്..
തിരിച്ചറിവുകൾ വളർച്ചയിൽ പുതിയ വഴിത്തിരിവുകൾ സൃഷ്ടിക്കും.
തെറ്റുകളുടെ പാത പിന്തുടരാതിരിക്കാൻ ഓർമപ്പെടുത്തും.
ചെയ്ത തെറ്റുകൾ മനസിൽ തെളിഞ്ഞുവരും
ഇനിയും ആ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ നമ്മൾ വിചാരിച്ചാൽ നടക്കും.
വാക്കുകളിലും പ്രവർത്തിയിലും തെറ്റുകൾ സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കാം.
അതെ.. നല്ലൊരു തുടക്കം ഇവിടെനിന്നാകട്ടെ..
ശുഭദിനം