CASHe യുടെ വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കുതിച്ചു കയറിയതായി റിപ്പോർട്ട്. രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ കണക്കുകൾ പ്രകാരം 560 കോടിക്ക് മുകളിനാണ് ഈ പേർസണൽ ലോൺ പ്ലാറ്റഫോമിന്റെ വളർച്ച.
മുംബൈ ആസ്ഥാനമായുള്ള ഈ NBFC പാൻഡമൈക്കിന് ശേഷം അതിവേഗം വളർന്നുവന്ന ഒരു പേർസണൽ ലോൺ കൊടുക്കുന്ന പ്ലാറ്റഫോം ആണ്.
ടെക് സംരംഭകനും സ്വകാര്യ ഇക്വിറ്റി നിക്ഷേപകനുമായ രാമൻ കുമാർ 2016 ൽ സ്ഥാപിച്ച കമ്പനിയാണ് CASHe ലിമിറ്റഡ്. യുവ പെഫഷനലുകളെ ലക്ഷ്യമിട്ടുകൊണ്ട് സുതാര്യവും നൂതനവും കാലവുമായി പൊരുത്തപ്പെടുന്ന പ്രക്രിയകളിലൂടെ CASHe വേഗത്തിലും എളുപ്പത്തിലും വ്യക്തിഗത വായ്പകൾ വാഗ്ദാനം ചെയ്യുന്നു.
ഭനിക്സ് ഫിനാൻസ് & ഇൻവെസ്റ്റ്‌മെൻ്റ് ലിമിറ്റഡ്, അതിൻ്റെ ടെക്‌നോളജി പ്ലാറ്റ്‌ഫോമായ CASHe ഒരു ആർബിഐ യിൽ രജിസ്റ്റർ ചെയ്ത നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയാണ് (NBFC). ഹ്രസ്വകാല വായ്പകൾ "ആദ്യം വാങ്ങൂ.. പിന്നീട് നൽകൂ .." എന്ന പ്രചാരണത്തിലൂടെ തങ്ങളുടെ ഉപഭോക്താവിൻ്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റികൊടുത്തുകൊണ്ടു ബിസിനെസ്സ് വളർത്തി വരുന്നു.
ഇന്നത്തെ ഡിജിറ്റൽ ലോകത്ത്, CASHe അത്യാധുനിക അൽഗോരിതങ്ങളും മെഷീൻ ലേണിംഗ് കഴിവുകളും ഒരു ഡെലിവറിക്കായി ഉപയോഗിച്ചു Gen Z ഉപഭോക്താക്കൾക്ക് അതിശയകരവും മെച്ചപ്പെട്ടതുമായ വായ്പാ അനുഭവം നൽകുന്നു. ഇവർ തങ്ങളുടെ ആപ്പുകൾ വഴി യുവ പ്രൊഫഷണലുകളെ അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നിഷ്പ്രയാസം നേടാൻ സഹായിക്കുന്നത് തൽക്ഷണ ഫണ്ട് ട്രാൻസ്ഫർ വാഗ്ദാനം ചെയ്തുകൊണ്ടാണ്.
4 ലക്ഷം രൂപ വരെ തൽക്ഷണ വ്യക്തിഗത വായ്പയും 2 ലക്ഷം വരെയുള്ള ക്രെഡിറ്റ് ലൈനും കമ്പനി ഓഫർ നൽകുന്നു, തിരിച്ചടവിന്റെ കാലാവധി 3 മാസം മുതൽ 1.5 വർഷം വരെയാണ്.
CASHe പേഴ്സണൽ ലോൺ , ബൈ നൗ പേ ലേറ്റർ എന്നിവയ്ക്ക് പുറമെ , ടൂ വീലർ ലോൺ , ട്രാവൽ ലോൺ, മൊബൈൽ ലോൺ, വിവാഹ ലോൺ, ഹോം റിനവേഷൻ ലോൺ, വിദ്യാഭ്യാസ ലോൺ, കൺസ്യൂമർ ലോൺ, കാർ ലോൺ, മെഡിക്കൽ ലോൺ എന്നിവയും നൽകുന്നുണ്ടു.
പലിശയിനത്തിൽ കിട്ടുന്ന വരുമാനമാണ് കമ്പനിയുടെ മുഖ്യ സ്രോതസ്. ഇത് ഏകദേശം 93% വരും, ബാക്കിയുള്ളതു IT സേവങ്ങളാണ്.