ഇന്ത്യയിലെ ആദ്യത്തെ ചാറ്റ് ജി പി ടി സംരഭം "BharatGPT Hanooman"
ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് (AI) ലോകം മുഴുവൻ പടർന്നുപന്തലിക്കുമ്പോൾ, കെട്ടിലും മട്ടിലും ഒന്നിനൊന്നു മെച്ചപ്പെട്ട പുതിയ പുതിയ നിർമിത ബുദ്ധിയുടെ സോഫ്റ്റ് വെയറുകൾ മാർക്കറ്റിൽ ഓരോദിനവും മുളച്ചുപൊങ്ങുമ്പോൾ ഇന്ത്യയും നമ്മുടെ സ്വന്തം AI ChatGPT പുറത്തിറക്കുന്നു.
ഇന്ത്യയിൽ AI ഉണ്ടാക്കുക, AI-യെ ഇന്ത്യക്ക് വേണ്ടി പ്രവർത്തിക്കുക എന്ന ലക്ഷ്യവുമായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിൽ ഒരു പുതിയ ശക്തിപരീക്ഷിക്കാനുള്ള രാജ്യത്തിൻ്റെ അഭിലാഷത്തിന്റെ ആദ്യപടിയായി കേന്ദ്രസര്‍ക്കാരും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയും IIT മുംബൈ തുടങ്ങിയ രാജ്യത്തെ മുന്‍നിര സാങ്കേതിക സ്ഥാപനങ്ങളുമായി ചേര്‍ന്ന് രൂപീകരിച്ച ചാറ്റ് ജിപിടി മാതൃകയിലുള്ള പുതിയ സേവന സംവിധാനമാണ് മാർച്ച് മാസത്തിൽ പുറത്തിറക്കാൻ പോകുന്ന ഹനുമാൻ ചാറ്റ് ജി പി ടി .
ഇന്ത്യയിലെ 22 പ്രാദേശിക ഭാഷകളിൽ സംവദിക്കാൻ സംവദിക്കാൻ സാധിക്കുന്ന തരത്തിലാണ് ഈ സോഫ്റ്റ്‌വെയർ രൂപകല്പന ചെയ്യുന്നത്. എന്നിരുന്നാലും ഇപ്പോൾ ഹിന്ദിയുൾപ്പെടെയുള്ള കുറച്ചു ഭാഷകളായിരിക്കും പുറത്തിറക്കുന്നത്. ഇപ്പോൾ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, മറാത്തി എന്നിവയുൾപ്പെടെ 11 ഇന്ത്യൻ ഭാഷകളിൽ പ്രതികരിക്കാൻ കഴിയും. പിന്നീട് മറ്റു എല്ലാ ഭാഷകളും ഉൾപ്പെടുത്തുന്നതായിരിക്കും.
ആളുകൾക്ക് സംസാരത്തിലൂടെ സംവദിക്കാൻ കഴിയുന്ന രീതിയിൽ സ്‌പീച് ടു ടെക്സ്റ്റ് സംവിധാനവും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
സമഗ്രമായ ഇൻഫ്രാസ്ട്രക്ചറാണ് എതിരാളികളായ മറ്റു ചാറ്റ് ജി പി ടി യിൽ നിന്നും ഇതിനെ വേറിട്ട് നിർത്തുന്ന സവിശേഷത.
വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള പ്രമുഖരായ വ്യക്തികളെയും സ്ഥാപനങ്ങളെയും കൂട്ടുപിടിച്ചു രാജ്യത്തു നടത്തുന്ന ആദ്യത്തെ കൂട്ടായ ഒരു സ്വകാര്യ-പൊതു പങ്കാളിത്ത ഉദ്യമമാണ് ഇത്.
വേഗമേറിയതും തടസ്സമില്ലാത്തതുമായ സംയോജനവും, എളുപ്പമുള്ള ഉപയോക്തൃ ഇൻ്റർഫേസ് സംവിധാനവും, വ്യത്യസ്ത ഡാറ്റ ഉറവിടങ്ങളുമായും സിസ്റ്റങ്ങളുമായും എളുപ്പമുള്ള സംയോജനവും, വീഡിയോ, വോയ്‌സ് കഴിവുകൾ, വെർച്വൽ അസിസ്റ്റൻ്റുകൾ വികസിപ്പിക്കാനുള്ള കഴിവ് തുടങ്ങിയവയെല്ലാം ഇതിന്റെ എടുത്തുപറയാവുന്ന പ്രത്യേകതകളാണ്.
ഭാരത്ജിപിടിയുടെ പ്രധാന സവിശേഷതകളെ കുറിച്ച് പറയുമ്പോൾ, ഇന്ത്യൻ പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകളും ഉൾക്കൊള്ളിച്ചാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചാറ്റ്, വോയ്‌സ്, വീഡിയോ ഫോർമാറ്റുകളിൽ മിനിറ്റുകൾക്കുള്ളിൽ ബഹുഭാഷാ വിഎകൾ (വെർച്വൽ അസിസ്റ്റൻ്റുകൾ) വികസിപ്പിക്കാൻ ഇതിനു കഴിയും, പാസ്‌വേഡ് ഇല്ലാത്ത യൂസർ ഓതറൈസേഷൻ, ആധാർ അടിസ്ഥാനമാക്കിയുള്ള KYC, എൻഎൽപിയിലൂടെയും വികാര വിശകലനത്തിലൂടെയും ഡയലോഗ് മാനേജ്‌മെൻ്റ്, GenAI ഉപയോഗിച്ച് വേഡ് എംബഡിംഗ്, ഒരു ബിൽറ്റ്-ഇൻ പേയ്‌മെൻ്റ് ഗേറ്റ്‌വേ ഉപയോഗിച്ച് തത്സമയ ഇടപാടുകൾ അനുവദിക്കുന്നു എന്നതൊക്കെയാണ് ഇതിന്റെ പ്രത്യേകതകൾ.
ഭാരത്‌ജിപിടിയുടെ സംരംഭം ഇന്ത്യയിലെ സവിശേഷമായ ഒരു സ്വകാര്യ-പൊതു പങ്കാളിത്തത്തെ അടയാളപ്പെടുത്തുന്നു. ഇത് വിവിധ മേഖലകളിലെ വൈവിധ്യമാർന്ന സഹകരണം പ്രതിഫലിപ്പിക്കുന്നു. റിലയൻസിൻ്റെയും മുൻനിര എഞ്ചിനീയറിംഗ് സ്കൂളുകളുടെയും നേതൃത്വത്തിൽ ഭാരത്ജിപിടി സംരംഭം, വൈവിധ്യമാർന്ന ഭാഷാപരവും സാമൂഹികവുമായ ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ട് AI സാങ്കേതികവിദ്യയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഇന്ത്യയുടെ യോജിച്ച ശ്രമങ്ങൾക്ക് അടിവരയിടുന്നു.