എഡ്-ടെക് ഭീമനായ ബൈജൂസിൻ്റെ സാരഥി ബൈജു രവീന്ദ്രനെയും കൂട്ടരെയും പുറത്താക്കി പുതിയ ബോർഡ് സ്ഥാപിക്കാനായി ലക്ഷ്യമിട്ടുകൊണ്ടുള്ള നിക്ഷേപകരുടെ അസാധാരണ പൊതുയോഗം (EGM) ഇന്ന് നടക്കാനിരിക്കെ ഈ യോഗത്തിൽ ബൈജുവും കൂട്ടരും പങ്കെടുക്കുകയില്ല എന്ന് ബൈജുവിന്റെ വക്താവ് അറിയിച്ചു.
കമ്പനിയുടെ നിയമാവലികൾക്കു വിധേയമായല്ല ഈ യോഗം വിളിച്ചിരിക്കുന്നത്, അതിനാൽ ഈ യോഗത്തിനു യാതൊരുവിധ നിയമ സാധുതയുമില്ല. ബൈജു രവീന്ദ്രനോ മറ്റേതെങ്കിലും ബോർഡ് അംഗമോ ഈ EGM-ൽ പങ്കെടുക്കില്ല. ആവശ്യമായ കോറം ഉണ്ടായിരിക്കില്ല, അതിനാൽ ചർച്ച ചെയ്യാനോ, തീരുമാങ്ങൾ എടുക്കാനോ, വോട്ട് ചെയ്യാനോ കഴിയില്ല എന്നാണ് ബൈജുവിന്റെ വക്താവ് പറഞ്ഞത്.
എന്നിരുന്നാലും, EGM സാധുതയുള്ളതാണെന്നും പൂർണ്ണമായും ബാധകമായ നിയമത്തിന് അനുസൃതമാണെന്നും നിക്ഷേപക വൃത്തങ്ങൾ അവകാശപ്പെട്ടു, ഇത് പ്ലാൻ അനുസരിച്ച് തുടരുമെന്ന് പറഞ്ഞു. സ്ഥാപകർ പങ്കെടുത്തില്ലെങ്കിൽ ഇജിഎമ്മിന് കോറം ഉണ്ടാകില്ലെന്ന് പറയുന്നത് ശരിയല്ലെന്നും നിക്ഷേപകരുടെ കൂട്ടായായ്മ പറഞ്ഞു.
കമ്പനിയുടെ നേതൃത്വത്തെ പുറത്താക്കാനും ബോർഡ് പുനഃസംഘടിപ്പിക്കാനുമുള്ള ശ്രമത്തിൽ കമ്പനിയുടെ പ്രമുഖ നിക്ഷേപകരായ പ്രോസസ്, ജനറൽ അറ്റ്‌ലാൻ്റിക്, പീക്ക് XV, സോഫിന തുടങ്ങിയവർ ആണ് ഇന്നത്തെ ഈ അസാധാരണമായ പൊതുയോഗം വിളിച്ചു ചേർത്തിരിക്കുന്നതു
മാനേജ്‌മെൻ്റ് അനുസരണക്കേട്, തെറ്റായ വിവരങ്ങൾ നൽകുക, വിവരങ്ങൾ മറച്ചുവെക്കൽ എന്നിങ്ങനെയുള്ള ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് മെച്ചപ്പെട്ട മേൽനോട്ടത്തിനും ഭരണത്തിനും വേണ്ടി ബോർഡ് പുനർനിർമ്മാണം ചെയ്യണ്ടതിന്റെ ആവശ്യകതയും ചൂടികാണിച്ചാണ് EGM നടത്താൻ ഉദ്ദേശിച്ചിരിക്കുന്നത്.
എന്നാൽ ബൈജുവും കൂട്ടരും യോഗത്തിൽ പങ്കെടുക്കാതിരുന്നത് മൂലം EGM നടന്നാലും അതിന്റെ ഭാവിയും നിയമവശവും കാത്തിരുന്ന് കാണണം.