KYC അപ്‌ഡേഷന്റെ പേരിൽ വരുന്ന കോളുകളുടേയും SMS ന്റെയും സത്യാവസ്ഥ ഉറപ്പുവരുത്താതെ തട്ടിപ്പുകാരുടെ വലയിൽ വീഴരുതെന്ന് RBI നിർദ്ദേശിക്കുന്നു.
NEW DELHI : നിങ്ങൾക്ക് ഒരു ഫോൺ കോൾ വരുന്നു. അല്ലെങ്കിൽ ഒരു sms വരുന്നു. ഞാൻ ഇന്ന ബാങ്കിൽ നിന്നാണ് നിങ്ങളുടെ KYC ഉടൻ തന്നെ പുതുക്കിയില്ലെങ്കിൽ അക്കൗണ്ട് ബന്തായിപ്പോലും, അത് ഉണ്ടാകാതിരിക്കനായി KYC ഫോണിലിടെയോ അല്ലെങ്കിൽ sms ആയിവരുന്ന ലിങ്കിൽ ക്ലിക് ചെയ്തു പൂരിപ്പിക്കുക, കൺഫേം ചെയ്യാനായി പിന്നീട് വരുന്ന otp നൽകുക.ഇത് ചെയ്താൽ എല്ലാം ശരിയാകും. ഇത്രയും ചെയ്‌താൽ പിന്നെ പണിവരുന്നത്തിനു അധിക സമയം വേണ്ടിവരില്ല. തുടർന്ന് സ്വന്തം അക്കൗണ്ടിലെ പണം കാലിയാകുന്നതിന് അധികം സമയം വേണ്ടിവരില്ല.
ബാങ്ക് അക്കൗണ്ട് വെരിഫിക്കേഷൻ , KYC അപ്‌ഡേഷൻ എന്നിങ്ങനെയുള്ള പേരിൽ ഒരുപാട് ഫോൺ കോളുകളും ലിങ്കുകളും വരികയും അത് വിശ്വസിച്ചു ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടിയ സംഭവങ്ങളും നിരവധിയാണ്.
KYC അപ്‌ഡേഷനുമായി ബന്ധപ്പെട്ട കോളുകൾ / SMS / ഈമെയിൽ വഴിയാണ് ഇന്ന് കൂടുതലായും തട്ടിപ്പുകൾ നടക്കുന്നത്. തട്ടിപ്പുകാരുടെ വാക്കുകളി വിശ്വസിച്ചു അവർ പറയുന്നതുപോലെ ചെയ്യുമ്പോൾ പിന്നീട് അക്കൗണ്ടിനെ പണം നഷ്ടപ്പെടാൻ അധികസമയം വേണ്ടിവരില്ല.
കെവൈസി അപ്‌ഡേഷനുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ സന്ദേശങ്ങളില്‍ വീഴരുതെന്ന് മുന്നറിയിപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.
തട്ടിപ്പുകള്‍ വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തിലാണ് വീണ്ടും മുന്നറിയിപ്പുമായി ആർബിഐ രംഗത്ത് വന്നത്. തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും, ഇവരുടെ ഭീഷണിയില്‍ വീഴരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കെവൈസി അപ്‌ഡേഷനുമായി ബന്ധപ്പെട്ട് ഫോണ്‍ കോളുകളോ, സന്ദേശമോ വന്നാല്‍ അതത് ബാങ്കുമായി ബന്ധപ്പെട്ട് ഇതിന്റെ നിജസ്ഥിതി മനസിലാക്കാന്‍ ശ്രമിക്കണം. ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് മാത്രം നമ്ബര്‍ എടുത്ത് വിളിക്കാന്‍ ഉപഭോക്താവ് തയ്യാറാകണം. തട്ടിപ്പില്‍ വീണാല്‍ ഉടന്‍ തന്നെ ബാങ്കിനെ വിളിച്ച് അറിയിക്കണമെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ ഇതൊന്നും അത്ര ഗൗരവത്തോടെ ആരും എടുക്കുന്നില്ല എന്നതാണ് സത്യം. അത് നന്നായി അറിയാവുന്ന തട്ടിപ്പു സംഘം തങ്ങളുടെ തട്ടിപ്പുകൾ തുടരുന്നു, സാധാരക്കാരന്റെ പണം അവർ പോക്കറ്റിലാക്കുന്നു.
സാധാരണക്കാരെയാണ് ഈ തട്ടിപ്പുസംഘം കൂടുതലായും നോട്ടമിടുന്നത്, തങ്ങളുടെ വലയിൽ വീഴാൻ മടികാണിക്കുന്നവരെ ഭീഷണിപ്പെടുത്താനും, അക്കൗണ്ടുകൾ മരവിപ്പിക്കും എന്നും പറഞ്ഞു പേടിപ്പിക്കുകയും ചെയ്യാറുണ്ട്. ഇത്തരം അവസരങ്ങളിൽ സമചിത്തത പാലിക്കണമെന്നും നിർദിഷ്ട ബാങ്കുകളുടെ ഔദോഗിക നമ്പറുകളിൽ വിളിച്ചു സംഗതിയുടെ നിജസ്ഥിതി മനസിലാക്കുകയും തട്ടിപ്പിൽ പെടാതെ രക്ഷപെടണമെന്നും RBI നിർദ്ദേശിക്കുന്നു.