ക്രെഡിറ്റ് സ്കോർ സംവിധാനത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചു വളരെ വ്യക്തവും കാര്യക്ഷമവുമായ ഒരു സിസ്റ്റം അവതരിപ്പിക്കാൻ നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (NPCI) തയ്യാറെടുക്കുന്നു,
യുപിഐ ക്കു ശേഷം സ്വന്തമായി ക്രെഡിറ്റ് സ്കോർ സിസ്റ്റം കൊണ്ടുവരാൻ തയ്യാറാവുകയാണ് നാഷണൽ പേയ്മെന്റ് കോർപറേഷൻ. ഡിജിറ്റൽ ക്രെഡിറ്റ് സ്കോറിംഗ് സംവിധാനം കൊണ്ടുവന്ന് നിലവിലുള്ള സംവിധാനം ഒന്ന്കൂടി കാര്യക്ഷമമായി മെച്ചപ്പെടുത്താൻ തയ്യാറാവുകയാണ് NPCI ഇതുകൊണ്ടു ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ചില ബാങ്കുകളുമായി സഹകരിച്ചു പരീക്ഷണവും തുടരാൻ തയ്യാറെടുത്തുവരുന്നതായാണ് റിപ്പോർട്ട്.
ബാങ്ക് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്‌പകൾ വാങ്ങാനും മറ്റു ബാങ്ക് ക്രെഡിറ്റ് സൗകര്യങ്ങൾ ഉപയോഗക്കാനും സ്വന്തം ക്രെഡിറ്റ് റേറ്റിംഗ് അറിയേണ്ടതും അത് ഒരു പ്രത്യേക അനുപാതത്തിൽ ഉണ്ടായിരിക്കേണ്ടതും വളരെ അനിവാര്യമാണ്. സ്വന്തമായി വീട്, കാർ തുടങ്ങിയവ വാങ്ങാൻ ലോൺ കിട്ടണമെങ്കിൽ വരുമാനത്തോടൊപ്പം നല്ല ക്രെഡിറ്റ് സ്കോറും ഉണ്ടെങ്കിലേ നടക്കുകയുള്ളൂ.
ഇന്ത്യയിലെ ക്രെഡിറ്റ് സ്കോർ സിസ്റ്റം അറിയപ്പെടുന്നത് CIBIL Transunion സ്കോർ എന്നാണ്. CIBIL സ്കോർ എന്നത് നിങ്ങളുടെ ക്രെഡിറ്റ് ചരിത്രം, റേറ്റിംഗ്, റിപ്പോർട്ട് എന്നിവ അനലൈസ് ചെയ്തു കിട്ടുന്ന 300 മുതൽ 900 വരെയുള്ള ഒരു മൂന്ന് അക്ക സംഖ്യാ സംഗ്രഹമാണ്. നിങ്ങളുടെ സ്കോർ 900-ലേക്ക് അടുക്കുന്തോറും നിങ്ങളുടെ ക്രെഡിറ്റ് റേറ്റിംഗ് മികച്ചതാണ് എന്ന് അനുമാനിക്കാനാവും.
കൃത്യസമയത്ത് നിങ്ങൾ നിങ്ങളുടെ പേയ്‌മെൻ്റ് എല്ലാം നടത്തുകയും നിങ്ങളുടെ പേയ്‌മെൻ്റ് ചരിത്രം ക്രെഡിറ്റ് ബ്യൂറോകൾക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്താൽ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ വർദ്ധിപ്പിക്കും.
എന്നാൽ ഇന്ത്യയിൽ ഇപ്പോൾ നിലവിലുള്ള ക്രെഡിറ്റ് സ്കോർ സമ്പ്രദായത്തെക്കുറിച്ചു ഒരുപാടു പരാതികൾ എപ്പോഴും കേൾക്കാറുണ്ട്. ശരിയായ രീതിയിൽ സമയാസമയം പേയ്‌മെന്റുകൾ നടത്തിയിട്ടും സ്കോർ കുരുന്നു എന്നും അതുവഴി ലോൺ സൗകര്യങ്ങൾ ലഭിക്കത്തെ പോകുന്നതുമായ വാർത്തകൾ നിരവധിയാണ്. ഈ സംവിധാനത്തിന്റെ പിടിപ്പുകേടാണ് ഇതുകൊണ്ടു അർത്ഥമാക്കുന്നത്.
പല വികസിത രാജ്യങ്ങളിലെ ക്രെഡിറ്റ് സ്കോർ സിസ്റ്റവുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ സിസ്റ്റം വളരെ കാര്യക്ഷമത കുറഞ്ഞതാണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. നമ്മുടെ സംവിധാനം അത്രമേൽ വികസിച്ചിട്ടില്ല എന്നതാണ് സത്യം.
ഈ പ്രസ്നങ്ങളെയെല്ലാം മുന്നി കണ്ടുകൊണ്ടാണ് NPCI പുതിയ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്, പരാതികൾ പരിഹരിക്കാനും സൂക്ഷ്മവും കൃത്യതയുള്ളതുമായ സംവിധാനം കൊണ്ടുവന്നു ഉപഭോക്താക്കളുടെ വ്യക്തമായ ക്രെഡിറ്റ് പ്രൊഫൈൽ തയ്യാറാക്കാനുള്ള തയ്യാറെടുപ്പുകൾ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്,