ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് എല്ലാ മേഖലകലിലും പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, അതിന്റെ ചുവടുപിടിച്ചു മുന്നോട്ടുപോകാൻ തയ്യാറെടുക്കുകയാണ് ഒടിടി പ്ലാറ്റ്‌ഫോമുകളും. AI ടൂളുകളുടെ സാധ്യതകള്‍ ഉപയോഗിച്ച് മികച്ച കാഴ്ചാനുഭവം ഉപയോക്താക്കള്‍ക്ക് നൽകാനൊരുങ്ങുകയാണ് ഓ ടി ടി മേഖലയും.
പ്രാധാന്യമുള്ള വിഷയങ്ങള്‍ വ്യക്തികളിലേക്ക് എത്തിക്കുന്നതിനും ഉപഭോക്താക്കള്‍ക്കിണങ്ങുന്ന ഉള്ളടക്കങ്ങള്‍ നിർദേശിക്കുന്നതിനും ഉള്ളടക്കങ്ങള്‍ കണ്ടെത്തുന്നതിനുമെല്ലാം എഐ സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയാണ് ഒടിടി പ്ലാറ്റ്ഫോമുകളുടെ പദ്ധതി.
ഉപഭോകതാക്കൾക്ക് ആവശ്യമായ ഉള്ളടക്കങ്ങൾ കണ്ടുപിടിക്കാനും അത് നല്ലരീതിയിൽ അവതരിപ്പിക്കാനും AI സാങ്കേതിക വിദ്യയുടെ സഹായം തേടാനാണ് അവർ പദ്ധതിയിടുന്നത്.
എഐ ടൂളുകള്‍ സജീവമായി കണ്ടന്റ് റെക്കമെന്റേഷൻ, ക്രോസ്-ഡിവൈസ് കൊമ്ബാറ്റബിലിറ്റി, പേഴ്‌സണലൈസേഷൻ, ഓഡിയൻസ് അനലറ്റിക്‌സ് തുടങ്ങി നിരവധി മേഖലകളില്‍ പ്രയോജനപ്പെടുത്തുകയും അതനുസരിച്ചുള്ള നല്ല തിരക്കഥയും ഡബ്ബിങ്ങും കൂട്ടിച്ചേർത്തു ഉപയോഗിക്കാനാണ് പദ്ധതിയിടുന്നത്.
എഐ അവതരിപ്പിക്കുന്നതിലൂടെ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് അവരുടെ ഉള്ളടക്ക നിർമാണവും വിതരണ രീതികളും കാര്യക്ഷമമാക്കാൻ കഴിയുമെന്നും വിദഗ്ധർ പറയുന്നു. നെറ്റ്ഫ്ലിക്സ് പോലെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഇതിനോടകം കണ്ടന്റ് ശുപാർശ ചെയ്തു തുടങ്ങിയെന്നാണ് സൂചന. ഉപഭോക്തൃ ഡാറ്റ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.
പ്രേക്ഷകരുടെ പ്രതികരണം, വിപണിയിലെ ട്രെൻഡുകള്‍ എന്നിവ വിലയിരുത്താനും, നടന്മാരുടെ സ്വീകാര്യത വിലയിരുത്തി കണ്ടന്റിന് ആവശ്യമായ നടീനടന്മാരെ തിരഞ്ഞെടുക്കുന്നതിനും എഐയുടെ ഉപയോഗത്തിലൂടെ കഴിയും.