വിദേശനാണ്യ വിനിമയ നിയമം പാലിക്കുന്നതിൽ വീഴ്ചവരുത്തിയെന്നും, കള്ളപ്പണം വെളുപ്പിച്ചു തുടങ്ങിയ ആരോപങ്ങൾ അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് PAYTM പയ്മെന്റ്റ് ബാങ്കിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നു.
കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചു എന്ന ആരോപണത്തെത്തുടർന്നു പേടിഎം പയ്മെന്റ്റ് ബാങ്കിനെതിരെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിച്ചതായി വാർത്ത.
കൃത്യമായ തിരിച്ചറിയൽ രേഖകളില്ലാതെ നൂറുകണക്കിന് അക്കൗണ്ടുകൾ ഓപ്പൺ ചെയ്യാനും അതുവഴി വ്യാപകമായ കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്നു എന്നുമാണ് ആരോപണം. നിലവിലുള്ള KYC നിബന്ധനകൾ പാലിക്കാതെ കോടിക്കണക്കിനു രൂപയുടെ ഇടപാടുകളാണ് ഇങ്ങനെ നടത്തിയെതെന്നാണ് ആരോപണം.
വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് വ്യക്തമായ അന്വേഷണം നടത്തിയശേഷം ഈ മാർച്ചു ഒന്നു മുതൽ PAYTM പയ്മെന്റ്റ് ബാങ്കിന്റെ എല്ലാവിധ ഇടപാടുകളും അവസാനിപ്പിക്കാനാണ് RBI നിർദ്ദേശിച്ചിരിക്കുന്നത്. എന്നിരുന്നാലും മാർച്ച് ഒന്നിന് ശേഷവും നിക്ഷേപകർക്ക് അവരുടെ അക്കൗണ്ടിൽ ഉള്ള പണം തീരുന്നതുവരെ ഉപയോഗിക്കാം എന്ന് RBI വൃത്തങ്ങൾ പറയുന്നുണ്ട്.
ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു പറയുന്ന PAYTM നിലവിലെ പ്രതിസന്ധികളെ അതിജീവിക്കാനായി പല വഴികളും നോക്കുന്നുണ്ടെങ്കിലും അത് എത്രത്തോളം പ്രവർത്തികമാണെന്നു കാത്തിരുന്ന് കാണണം.