പുതിയ അടവുകളുമായി Paytm
പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്ന Paytm പേയ്‌മെന്റ് ബാങ്ക് പിടിച്ചു നിൽക്കാനായി പെടാപാട് പെടുന്നതിന്റെ ഭാഗമായി പുതിയ മാർകെറ്റിൽ പിടിച്ചു നിൽക്കാനായി നിലവിലെ പേര് മാറ്റി പൈ പ്ലാറ്റഫോം എന്ന പുതിയ പേര് സ്വീകരിച്ചതായി വാർത്തകൾ വരുന്നു.
RBI പെരുമാറ്റ ചട്ടങ്ങൾ പാലിക്കാത്തതിന്റെ പശ്ചാത്തലത്തിൽ Paytm പേയ്‌മെന്റ് ബാങ്ക് മാർച്ച് ഒന്നുമുതൽ അവരുടെ പ്രവർത്തനങ്ങൾ നിർത്താനായി നിർദ്ദേശിച്ചിരുന്നു.
പൈ പ്ലാറ്റ്‌ഫോംസ് (Pai Platforms) എന്ന പേര് മൂന്നു മാസം മുമ്പ് തന്നെ കമ്പനി പേര് മാറ്റുന്നതിനുള്ള അനുമതി തേടി രജിസ്ട്ടാറാർ ഓഫീസിൽ അപ്ലിക്കേഷൻ നൽകിയിരുന്നതയും അതിന് അംഗീകാരം കമ്പനി രജിസ്റ്ററാർ ഓഫീസ് നൽകിയതായും ആണ് പറ്റി റിപ്പോർട്ടിൽ നിന്നും അറിയാൻ കഴിയുന്നത്.
പരാതികൾ പരിഹരിക്കാനും വ്യവസ്ഥകള്‍ നടപ്പിലാക്കാനും പേടിഎമ്മിനു സമയം നല്‍കിയിട്ടുണ്ടെന്നും പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ നടപടികള്‍ നിരീക്ഷിക്കുകയാണെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ആർബിഐ ഡപ്യൂട്ടി ഗവർണർ ജെ.സ്വാമിനാഥൻ പറഞ്ഞു. നടപടിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും എന്നാല്‍ പൊതുജനങ്ങളില്‍നിന്നും നിരവധി ചോദ്യങ്ങള്‍ ലഭിച്ചതിനാല്‍ അടുത്തയാഴ്ചയോടെ കൃത്യമായ ഉത്തരം നല്‍കുമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസും പറഞ്ഞു.