ഇനി തേർഡ് പാർട്ടി അപ്ലിക്കേഷൻ പ്രൊവൈഡേഴ്സ് (TPAP) ആയി മാറാൻ ശ്രമിക്കുകയാണ് പേടിഎം.
പേടിഎം പേയ്മെന്റ് ബാങ്കിന്റെ പ്രവർത്തങ്ങൾ മാർച്ച് 15 നു ശേഷം നിർത്തിവയ്ക്കാനുള്ള റിസേർവ് ബാങ്കിന്റെ നിർദേശം വന്നതിനു പിന്നാലെ പല തരത്തിലും പ്രവർത്തങ്ങൾ മുന്നോട്ടു കൊണ്ടുപോകാനായി ശ്രമിക്കുന്ന കമ്പനി പതിയ നീക്കവുമായി മുന്നോട്ടു പോകുന്നു.
ഇപ്പോൾ TPAP സർവീസ് ധാതാവായി തുടരാൻ അനുവദിക്കണമെന്ന ആവശ്യവുമായി പേടിഎം റിസേർവ് ബാങ്കിനെ സമീപിച്ചിരിക്കുകയാണ്. ഈ ആവശ്യം അംഗീകരിക്കുകയോ വേണ്ടയോ എന്നു വേണ്ടരീതിയിൽ അന്വേഷിച്ചു തീരുമാനം എടുക്കാനായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.
ബാങ്കിംഗിന്റെ പശ്ചാത്തലത്തിൽ, മെച്ചപ്പെട്ട പ്രവർത്തനങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതിന് യുപിഐ സംവിധാനവുമായി സമന്വയിപ്പിക്കുന്ന സേവന ദാതാക്കളാണ് ടിപിഎപികൾ. നിലവിലുള്ള മാതൃ പ്രോഗ്രാം / സിസ്റ്റത്തിലേക്ക് പ്രവർത്തനക്ഷമത ചേർക്കുന്ന സ്വതന്ത്ര സംവിധാനം അഥവാ ആപ്ലിക്കേഷനുകളോ ആണ് Third Party Application Providers എന്ന (TPAP). ബാങ്കുകൾക്കായി മാത്രം രൂപകൽപ്പന ചെയ്തിട്ടുള്ള യുപിഐ ഇക്കോസിസ്റ്റം ആണിത്, അതിനാൽ ഒരു ബാങ്കിംഗ് സ്ഥാപനത്തിന് മാത്രമേ യുപിഐ നേരിട്ട് സംവദിക്കാൻ കഴിയൂ.
പേടിഎമ്മിന്റെ അപേക്ഷ റിസർവ് ബാങ്കും NPCI യും അംഗീകരിച്ചാല്‍, ഗൂഗിൾ പേ, ഫോണ്‍പേ എന്നിവർ ചെയ്യുന്നതുപോലെയുള്ള സർവീസ് പ്രൊവൈഡേഴ്സ് ആയി പേടിഎം മാറും. അതിനായി പണമിടപാടുകള്‍ക്കുള്ള നോഡല്‍ ബാങ്കായി മറ്റേതെങ്കിലും ബാങ്കുകളെ ആശ്രയിക്കുകയും വേണം. ഇപ്പോൾ തങ്ങളുടെ നോഡല്‍ അക്കൗണ്ട് പേടിഎം ആക്സിസ് ബാങ്കിലേക്ക് മാറ്റിയിട്ടുണ്ട്.
നിലവിൽ കൊടുത്തിരിക്കുന്ന അപേക്ഷ അംഗീകരിച്ചു കിട്ടിയാൽ ഇന്ത്യയിലെ ജനപ്രിയമായ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് വഴിയുള്ള പേയ്‌മെന്റുകള്‍ തുടരാന്‍ പേടിഎമ്മിനാകും.
ആമസോണ്‍ പേ, ഗൂഗ്ള്‍ പേ, ഫോണ്‍പേ, വാട്സ്‌ആപ് തുടങ്ങി 22 സ്ഥാപനങ്ങള്‍ക്കാണ് ടി.പി.എ.പി ലൈസൻസുള്ളത്. ഇനി ഇതിൽ ഒന്നായി തീർന്നേകം പേടിഎം.