ഇന്ത്യൻ ഓഹരി വിപണിയിൽ 20 ലക്ഷം കോടി പിന്നിടുന്ന ആദ്യ കമ്പനി റിലയൻസ് ഇൻഡസ്ട്രീസ്.
ഈ വർഷത്തെ കണക്കെടുക്കുമ്പോൾ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നാണ് റിലയൻസ് ഇൻഡസ്ട്രീസ്.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ റിലയൻസിന്റെ വില 1.89 ശതമാനം വർധിച്ച് 52 ആഴ്ചക്കിടയിലെ ഉയർന്ന നിലവാരത്തിലേക്ക് എത്തിയിരുന്നു.
2005ലാണ് റിലയൻസിന്റെ വിപണി മൂല്യം ഒരു ലക്ഷം കോടിയിലേക്ക് എത്തിയത്. 2019 നവംബറിൽ കമ്പനി ഓഹരികളുടെ വിപണിമൂല്യം 19 ലക്ഷം കോടി പിന്നിട്ടിരുന്നു.
വിപണി മൂലധനവും വരുമാനവും അനുസരിച്ച് റിലയൻസ് ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ്. ഊർജം, പെട്രോകെമിക്കൽസ്, പ്രകൃതിവാതകം, റീട്ടെയിൽ, ടെലികമ്മ്യൂണിക്കേഷൻസ്, മാധ്യമങ്ങൾ, വിനോദം, തുണിത്തരങ്ങൾ എന്നിവ ഇതിൻ്റെ ബിസിനസ്സുകളിൽ ഉൾപ്പെടുന്നു. കൂടാതെ ലോകമെമ്പാടുമുള്ള 100-ാമത്തെ വലിയ കമ്പനിയുമാണ് റിലയൻസ് ഇൻഡസ്ട്രീസ്.
കൂട്ടി വായിക്കുക : ഡിസ്‌നി - റിലയൻസ് ലയനം യാഥാര്‍ഥ്യമാകുന്നു