സാമ്പത്തിക മാന്ദ്യം - ഏകദേശം 20,000 ജീവനക്കാരെ പിരിച്ചുവിടാൻ സിറ്റി ഗ്രൂപ്പ് പദ്ധതിയിടുന്നു

നിലവിലുള്ളതിൻനിന്നും ഏകദേശം 10% ജീവനക്കാരെ പിരിച്ചുവിടാൻ ആണ് സിറ്റി ഗ്രൂപ്പ് പദ്ധതിയിടുന്നത്. 

ഇപ്പോഴിതാ ന്യൂയോർക്ക് ആസ്ഥാനമായുള്ള സിറ്റി ബാങ്ക് 20,000ത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ തയ്യാറെടുക്കുന്നതായാണ് വാർത്ത. 

ഏകദേശം 160 രാജ്യങ്ങളിലായി  200 ദശലക്ഷം ഉപഭോക്തൃ അക്കൗണ്ടുകൾക്ക് സേവനം നൽകുന്നതാണ് സിറ്റി ബാങ്കിന്റെ നെറ്റ്‌വർക്ക്. സാമ്പത്തിക  മാന്ദ്യം ഉയരുമ്പോൾ  കമ്പനിയുടെ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഈ നടപടി എന്നാണ് കമ്പനി പറയുന്നത്.

കഴിഞ്ഞ അഞ്ച് വർഷമായി വളരെ മോശം പ്രകടനമാണ് സിറ്റി ഗ്രൂപ്പ് കാഴ്ചവെക്കുന്നതു. ഈ കാലയളവിൽ  സിറ്റി ഗ്രൂപ്പിന്റെ വരുമാനത്തിൽ 25 ശതമാനംത്തിന്റെ ഇടിവ് ഉണ്ടായതായി കണക്കാക്കപ്പെടുന്നു. അതിനാൽ ചെലവ് ചുരുക്കലിന്റെ ഭാഗമായി  വരുന്ന  രണ്ട് വർഷത്തിനുള്ളിൽ കുറഞ്ഞത് 20,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ ആണ്  സിറ്റി ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്.

2023ൽ കമ്പനിയുടെ മൊത്തം ചെലവ് 56.4 ബില്യൺ ഡോളറായിരുന്നു.ഇത് 53.5 ബില്യൺ ഡോളറാക്കി കുറക്കുകയാണ് ലക്ഷ്യമിടുന്നതെന്നു സി.എഫ്. ഓ. മാർക്ക് മേസൺ പറഞ്ഞു. സാമ്പത്തിക  മാന്ദ്യം ഉയരുമ്പോൾ ചെലവ് ചുരുക്കേണ്ടത്  കമ്പനിയുടെ നിലനിൽപിന്റെ ഭാവിയെക്കൂടി ആശ്രയിച്ചിരിക്കുന്നു എന്ന് അദ്ദേഹം കൂട്ടിചേർത്തു.

സാമ്പത്തിക മാന്ദ്യം  ചരക്കുകൾക്കും സേവനങ്ങൾക്കുമുള്ള ഡിമാൻഡ് കുറയുന്നത് കാരണം  സ്ഥാപനങ്ങൾ വില വർധന കുറയ്ക്കുകയും അതുവഴി തങ്ങളുടെ അധിക തൊഴിലാളികളെ പിരിച്ചുവിടാൻ നിർബന്ധിതരാകുകയും  ചെയ്യുന്നു. അതിനാൽ സാമ്പത്തിക മാന്ദ്യകാലത്ത് തൊഴിലില്ലായ്മ ഉയരുക സാധാരണമാണ്.

സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് പിരിച്ചുവിടപ്പെടുന്ന ജീവനക്കാരിൽ  പ്രധാനമായും ബാങ്കിംഗ്, ഫിനാൻസ് മേഖലകളിൽ നിന്നുള്ളവരാണ്.

കോവിഡ് -19 പാൻഡെമിക് മുതൽ ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുമ്പോൾ തുടർച്ചയായി വന്ന   ഉക്രെയ്‌നിലെ യുദ്ധവും അതിൻ്റെ ഫലമായുണ്ടാകുന്ന ഭക്ഷ്യ-ഊർജ്ജ പ്രതിസന്ധികളും, കുതിച്ചുയരുന്ന പണപ്പെരുപ്പം, കടബാധ്യത, കാലാവസ്ഥാ അടിയന്തരാവസ്ഥ ഇങ്ങനെ വർധിച്ചുവരുന്ന ഒന്നിലധികം പ്രശ്നങ്ങൾ  ലോക സമ്പദ്‌വ്യവസ്ഥയെ തകർത്തുകൊണ്ടിരിക്കുകയാണ്. അതിന്റെ പ്രതിഫലനം എല്ലാ മേഖലയിലും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

സാമ്പത്തിക വളർച്ച  തുടർച്ചയായ മൂന്നാം വർഷവും മന്ദഗതിയിലാണ് . 2023 ൽ  2.6% ആയിരുന്നത് 2024-ൽ 2.4% ആയി, 2010 കളിലെ ശരാശരിയേക്കാൾ ഏതാണ്ട് മുക്കാൽ ശതമാനത്തിൽ  താഴെയാണിത്. 

കൂട്ടി വായിക്കുക : ആഗോള സാമ്പത്തിക മാന്ദ്യം ഐ ടി മേഖലയിൽ തൊഴിൽ നഷ്ടം കൂട്ടുന്നു.


Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal