നിലവിലെ സാഹചര്യത്തിൽ അധികമായുള്ള 20 ശതമാനം ജോലിക്കാരെ ഉടൻ പിരിച്ചുവിടാനുള്ള നടപടികൾ തയ്യാറാക്കുകയാണ് പേ ടി എം മാനേജ്മെന്റ്
റിസേർവ് ബാങ്കിന്റെ നിരോധനവും മറ്റു പ്രശനങ്ങളും കൊണ്ട് പ്രതിസന്ധിയിലായ പേടിഎമ്മിന്റെ മാതൃ കമ്ബനിയായ വണ്‍97 കമ്മ്യൂണിക്കേഷൻസ് തങ്ങളുടെ 20 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ തയ്യാറെടുക്കുന്നതായി വാർത്ത.
പേ ടി എം പേയ്‌മെന്റ് ബാങ്കിന്റെ സർവിസുകൾ പലതുമായിരുന്നു അവരുടെ പ്രധാന വരുമാന സ്രോതസ്. നിലവിലെ ആർ ബി ഐ യുടെ നിരോധനം നിലനിൽക്കുന്നതിനാൽ പല വരുമാന സ്രോതസുകൾ കമ്പനിക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിനാൽ ചെലവ് ചുരുക്കുകയും കാര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യേണ്ടത് ആവശ്യമായി വന്നിരിക്കുന്നതിനാൽ ജോലിക്കാരുടെ എണ്ണം വെട്ടികുറയ്ക്കാതെ നിവർത്തിയില്ലാതെ വന്നിരിക്കുകയാണ് കമ്പനിക്ക്.
നേരത്തെയും കമ്പനി കുറെ ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. ഇപ്പോഴത്തെ പിരിച്ചുവിടൽ നിലവിലെ തിരിച്ചടികളും സാമ്പത്തിക പ്രശ്നങ്ങളും കൊണ്ടാണ്. നിലവിലെ സവീസുകൾ പലതും നിർത്തലാക്കേണ്ടി വരുമ്പോൾ അധിക ജീവനക്കാരെ പിരിച്ചുവിടാതിരിക്കാൻ നിർവാഹമില്ലെന്നു കമ്പനി വൃത്തങ്ങൾ അറിയിച്ചു.
പേ ടി എം ജീവനക്കാരെ പിരിച്ചുവിടുന്നു സംഭവം ഈ വർഷം ഒരു ടെക് സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ പിരിച്ചുവിടലുകളില്‍ ഒന്നായി മാറും.
നിലവിൽ ആർ ബി ഐ യുടെ നിരോധനം കാരണം മറ്റെല്ലാ സെർവീസുകളും നിർത്തിവെച്ചു ഒരു യു പി ഐ വാലറ്റ് മാത്രമായി പവർത്തിക്കുകയാണ് പേ ടി എം