ബാങ്ക് ജീവനക്കാരുടെ പ്രവർത്തി ദിനം വെട്ടിക്കുറയ്ക്കാൻ സാധ്യത.
ബാങ്കുകൾ ആഴ്ചയിൽ അഞ്ചു ദിവസം മാത്രം പ്രവർത്തിപ്പിച്ചു ശനിയും ഞായറും അവധിയാക്കണമെന്ന ബാങ്ക് ജീവനക്കാരുടെ ദീർഘനാളത്തെ ആവശ്യം കേന്ദ്രം അംഗീകരിക്കാൻ സാധ്യതയുണ്ടെന്ന് വാർത്ത.
ഇപ്പോൾ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ബാങ്കിന് അവധി ദിനം ആണ്. മാസത്തിൽ രണ്ടു ശനിയാഴ്ച വർക്കിങ് ഡേ ആയിരുന്നത് ഇനി മാസത്തിൽ എല്ലാ ശനിയും ഞായറും അവധി എന്ന രീതിയിലേക്ക് മാറാനാണ് സാധ്യത.
2015 മുതൽ തുടരെയായിയി ബാങ്കിങ് മേഖലയിലെ പ്രവർത്തി ദിനം ആഴ്ചയിൽ 5 ദിവസമാക്കണമെന്നു ബാങ്ക് എംപ്ലോയീസ് യൂണിയനുകൾ ആവശ്യപ്പടാൻ തുടങ്ങിയതാണ്. എന്നാൽ ഇപ്പോഴാണ് അതിനു ഒരു തീരുമാനം ഉണ്ടാകാൻ പോകുന്നതെന്നതെന്നു യൂണിയൻ വൃത്തങ്ങൾ പറഞ്ഞു.
ബാങ്ക് പ്രവർത്തി ദിനം ആഴ്ചയിൽ 5 ദിവസമാക്കി ചുരുക്കണമെന്നു ആവശ്യപ്പെട്ട് ജീവനക്കാരുടെ കൂട്ടായ്മ ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചിരുന്നു. അതനുസരിച്ചു വിഷയം അംഗീകാരത്തിനായി ധനകാര്യ മന്ത്രാലയത്തിന്റെ മുന്നിൽ ആണെന്നും ഉടനടി അതിനു തീർപ്പു ഉണ്ടാകുമെന്നുമാണ് അറിയിപ്പ് കിട്ടിയിരിക്കന്നതെന്നു പറയുന്നു.