ഈ മാസം വലിയ കുതിച്ചുചാട്ടമാണ് സ്വർണ വിപണിയിൽ ദൃശ്യമായിരിക്കുന്നതു.
സ്വർണഭാരങ്ങളുടെ വില റെക്കോർഡുകൾ ഭേദിച്ചുകൊണ്ട് മുകളിലേക്ക് ഉയരുകയാണ്.
സ്വർണത്തിന്റെ വില റോക്കറ്റ് പോലെ കുതിച്ചുകൊണ്ടിരിക്കുകയാണ്. റെക്കോർഡ് തിരുത്തികുറിച്ചുകൊണ്ടു ചരിത്രത്തിലാദ്യമായി സ്വർണത്തിന്റെ വില പവന് 50000 ത്തിനു മുകളിലേക്ക് ഉയർന്നിരിക്കുന്നു.
ഇത് വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരിക്കുന്നവരെയും ആഭരണ പ്രേമികളെയും ഒരുപോലെ ആശങ്കയിലാക്കിയിരിക്കുകയാണ്.
സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ ആളുകൾ കൂടുതലും സ്വർണത്തിൽ നിക്ഷേപം നടത്തുന്നത് വില വർധനയ്ക്ക് കാരണമാകുന്നു.
നിലവിൽ ഈ വിലയിൽ വലിയ മാറ്റം പ്രതീക്ഷിക്കുന്നില്ല എന്നാണ് വിദഗ്ധാഭിപ്രായം.
നിലവിലെ സാഹചര്യങ്ങൾ നോക്കികാണുമ്പോൾ സാധാരണക്കാർക്ക് സ്വർണം ഒരു കിട്ടാക്കനിയാകുമോ എന്ന സംശയം ഇല്ലാതില്ല.