പ്രതിസന്ധികളിൽ പെട്ടുഴലുന്ന പേ ടി എം കമ്പനിക്ക് ഒരു പുതിയ പ്രഹരമാണ് ഈ നടപടി.
കള്ളപ്പണം വെളുപ്പിച്ചതിന്റെ പേരിൽ പേടിഎം പേയ്‌മെൻ്റ് ബാങ്കിന് ഫിനാൻഷ്യല്‍ ഇൻ്റലിജൻസ് യൂണിറ്റ് 5.49 കോടി രൂപ പിഴ ചുമത്തിയിരിക്കുന്നു. ഫിനാൻഷ്യല്‍ ഇന്റലിജൻസ് യൂണിറ്റ്-ഇന്ത്യ ആണ് പ്രസ്താവനയില്‍ ഈ വാർത്ത അറിയിച്ചതു.
റിസേർവ് ബാങ്കിന്റെ നടപടികൾ നേരിടുന്ന പേ ടി എമ്മിന് ഇത് ഒരു വലിയ തിരിച്ചടിയായിരുന്നു.
പേയ്‌മെന്റ് ബാങ്കിന്റെ പ്രവർത്തങ്ങൾ നിർത്തിവയ്ക്കാനുള്ള ആർ ബി ഐ യുടെ നിർദ്ദേശത്തിന് ശേഷം പ്രതിസന്ധികൾ ഓരോന്നോരോന്നായി നേരിടുകയായിരുന്നു വിജയ് ശേഖർ ശർമ്മയുടെ ഈ ഫിൻടെക് കമ്പനി.
പേ ടി എമ്മിന് എതിരെ ആർ ബി ഐ നടത്തിയ അന്വേഷണത്തിൽ സാമ്പത്തിക ക്രമക്കേടുകളും കെ വൈ സി കൃത്യത ഇല്ലായ്മയും കണ്ടെത്തിയതിനെ തുടർന്നാണ് ബാങ്കിന്റെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ഉത്തരവായത്. മാർച്ച് 15 നു ശേഷം എല്ലാ ഇടപാടുകളും നിർത്തിവെയ്ക്കാനാണ് നിർദേശം.
ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളില്‍ ഒന്നായ പേടിഎം പേയ്‌മെന്റ് ബേങ്ക് 2017 ൽ ശതകോടീശ്വരൻ ആയ വിജയ് ശേഖർ ശർമ്മ സ്ഥാപിച്ചതാണ്. രാജ്യത്തെ യുപിഐ പേയ്‌മെന്റുകള്‍ക്കായുള്ള മൂന്നാമത്തെ വലിയ ആപ്പാണ് പേടിഎം ന്റേതു . 1.6 ബില്യണ്‍ പ്രതിമാസ ഇടപാടുകളാണ് ഇതുവഴി നടക്കുന്നത്.
പ്രതിസന്ധികൾ രൂക്ഷമായ സാഹചര്യത്തിൽ വിജയ് ശേഖർ ശർമ്മ ഇക്കഴിഞ്ഞ ദിവസം സ്ഥാനം രാജി വെയ്ക്കുകയും കമ്പനി പുതിയ ഡയറക്ടർ ബോർഡ് രൂപീകരിക്കുയും ചെയ്തിരുന്നു.