ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം (ജിഡിപി) നിരക്ക് കേന്ദ്രം പുറത്തുവിട്ടിരുന്നു. 8 .4 ശതമാനം വളർച്ചാ നേട്ടം കൈവരിച്ചു ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ തന്റെ ജൈത്രയാത്ര തുടരുന്നതിന്റെ ലക്ഷണമാണ് കാണുന്നത്.
ഡിസംബർ പാദത്തിൽ 40 .34 ലക്ഷം കോടിയിൽ നിന്ന് 43 .72 ലക്ഷം കൊടിയിലേക്കു വളർന്നാണ് ഇന്ത്യൻ ജി ഡി പി 8 .4 ശതമാനത്തിലേക്ക് എത്തിയിരിക്കുന്നത്.ആഗോള സാമ്പത്തിക മാന്ദ്യം പെരുകുമ്പോഴും ഇന്ത്യയുടെ വളർച്ച ഉയർത്തിപിടിക്കുന്നതാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. നടപ്പു സാമ്പത്തിക വർഷത്തിൽ മൂന്നാം പാദത്തിൽ 8 . 4 ശതമാനം വളർച്ച നേടിയതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണക്കിൽ പറയുന്നു.
റിസേർവ് ബാങ്കിന്റെ പ്രവചനപ്രകാരം ഒക്ടോബർ - ഡിസംബർ മാസത്തെ വളർച്ച നിരക്ക് 6 .5 ശതമാനം എന്നതിനെ കടത്തിവെട്ടിയിരിക്കുകയാണ് പുതിയ കണക്കുകൾ
ഉത്പാദന നിർമാണ മേഖലയിലെ അതിശക്തമായ കുതിപ്പ് ലോകത്തിലെ വളരുന്നവരുന്ന പ്രധാന സാമ്പത്തവ്യവസ്ഥയെന്ന സ്ഥാനം ഇന്ത്യയ്ക്ക് നേടിത്തരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലേതിൽ നിന്നും ഇരട്ടി നേട്ടം കൈവരിച്ചിരിക്കുകയാണ് ഇന്ത്യ.
ഒരു രാജ്യത്തിൻ്റെ സാമ്പത്തിക പ്രകടനത്തിൻ്റെ പ്രധാന സൂചകമാണ് ജിഡിപി വളർച്ചാ നിരക്ക്കൊണ്ട് അർത്ഥമാക്കുന്നത്. ഒരു നിശ്ചിത കാലയളവിൽ ഒരു രാജ്യത്തിൻ്റെ ഭൂമിശാസ്ത്രപരമായ അതിർത്തികൾക്കുള്ളിൽ ഉൽപ്പാദിപ്പിക്കുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും അന്തിമ മൂല്യമാണ് ആ രാജ്യത്തിൻറെ ജിഡിപി.