വിവിധ മേഖലകളിൽ ദിനംപ്രതി ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് വളർന്നു വികാസം പ്രാപിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഇപ്പോൾ ഇതാ സോഫ്റ്റ്‌വെയർ എഞ്ചിനീറിങ് മേഖലയിലും ഡെവിൻ എന്ന പേരിൽ ആദ്യത്തെ AI സോഫ്റ്റ്‌വെയർ എൻജിനിയർ അവതരിച്ചിരിക്കുന്നു.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്തെ ഒരു തകർപ്പൻ വികസനമാണ് AI ഡെവിൻ അനാവരണം ചെയ്യുന്നത്.
നിലവിലുള്ള കോഡിംഗ് അസിസ്റ്റൻ്റുകളിൽ നിന്ന് വ്യത്യസ്തമായി, മനുഷ്യന്റെ ഇടപെടലില്ലാതെ സ്വന്തമായി കോഡ് എഴുതാനും, അതുമായി ബന്ധപ്പെട്ട ബഗുകൾ പരിഹരിക്കുന്നതിനും മുഴുവൻ വികസന പദ്ധതികളും അവസാനം വരെ കൈകാര്യം ചെയ്യാനുള്ള കഴിവുള്ള ഒരു പുതിയ പൂർണ്ണ സ്വയംഭരണ AI സോഫ്റ്റ്‌വെയർ എൻജിനിയർ ഡെവിൻ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.
പീറ്റർ തീലിൻ്റെ ഫൗണ്ടേഴ്‌സ് ഫണ്ടിൻ്റെ പിന്തുണയോടെ മുൻ ട്വിറ്റർ എക്‌സിക്യൂട്ടീവ് എലാഡ് ഗിൽ, ദോർദാഷ് സഹസ്ഥാപകൻ ടോണി സൂ എന്നിവരുൾപ്പെടെയുള്ള ചില സാങ്കേതിക വ്യവസായ പ്രമുഖർ ഈയിടെ രൂപീകരിച്ച AI സ്റ്റാർട്ടപ്പ് കമ്പനിയാണ് കോഗ്നിഷൻ. ഈ കമ്പനിയാണ് “ഡെവിൻ” എന്ന പേരിൽ പൂർണ്ണമായും സ്വയംഭരണ ഉള്ള AI സോഫ്റ്റ്‌വെയർ എഞ്ചിനീയറെ നിർമിച്ചിരിക്കുന്നത്.
സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളുടെ രൂപകൽപ്പന, വികസനം, പരിശോധന, പരിപാലനം എന്നിവ കൈകാര്യം ചെയ്യുന്ന കമ്പ്യൂട്ടർ സയൻസിൻ്റെ ശാഖയാണ് സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്. ഈ കാര്യങ്ങൾ എല്ലാം ചെയ്യുന്നതിനായി ഓരോ കമ്പനികളും അവരുടെ ആവശ്യപ്രകാരം നൂറുകണക്കിന് സോഫ്റ്റ്‌വെയർ എഞ്ചിനിയർമാരെ നിയമിക്കാറുണ്ട്. ഈ സ്ഥാനമാണ് ഡെവിൻ ഒറ്റയ്ക്ക് നിർവഹിക്കുന്നത് എന്നാണ് കോഗ്നിഷൻ അവകാശപ്പെടുന്നത്.
ഡെവിൻ AI സോഫ്റ്റ്‌വെയർ എൻജിനിയർ പൂർണ്ണമായും സ്വയംഭരണാധികാരമുള്ള കഴിവ് കൊണ്ട് വേറിട്ടുനിൽക്കുന്ന ഒരു സോഫ്റ്റ്‌വെയർ എൻജിനിയർ ആയിരിക്കുമെന്നാണ് അറിയുന്നത്.
സാൻഡ്‌ബോക്‌സ് ചെയ്‌ത കമ്പ്യൂട്ട് പരിതസ്ഥിതിയിൽ ഡെവിന് സ്വന്തം ഷെൽ, കോഡ് എഡിറ്റർ, ബ്രൗസർ എന്നിവയുൾപ്പെടെ സാധാരണ ഡെവലപ്പർ ടൂളുകൾ ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് കമ്പനിയുടെ ബ്ലോഗിൽ പറയുന്നു. ആയിരക്കണക്കിന് തീരുമാനങ്ങൾ ആവശ്യമായ സങ്കീർണ്ണമായ എഞ്ചിനീയറിംഗ് ജോലികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് ഡെവിൻ്റെ കർത്തവ്യം . ഉപയോക്താവ് ഡെവിൻ്റെ ചാറ്റ്‌ബോട്ട് ശൈലിയിലുള്ള ഇൻ്റർഫേസിലേക്ക് ആവശ്യങ്ങൾ പങ്കുവെയ്ക്കുന്നു. അത് AI സോഫ്റ്റ്‌വെയർ എഞ്ചിനീയർ എടുക്കുകയും പ്രശ്‌നം പരിഹരിക്കുന്നതിന് വിശദമായ ഘട്ടം ഘട്ടമായുള്ള പ്ലാൻ വികസിപ്പിക്കുകയും ചെയ്യുന്നു. സ്വന്തം കോഡ് എഴുതുക, പ്രശ്‌നങ്ങൾ പരിഹരിക്കുക, തത്സമയം അതിൻ്റെ പുരോഗതി പരിശോധിക്കുകയും സ്വന്തം ഡെവലപ്പർ ടൂളുകൾ ഉപയോഗിച്ച് ഡെവിൻ തന്റെ പ്രോജക്റ്റ് ആരംഭിക്കുയും ചെയ്യും. ഇത് കുറ്റവും കുറവുകളും എല്ലാം പരിഹരിച്ചു ശരിയായ രീതിയിൽ പ്രവർത്തികമാകുമ്പോൾ ഉപഭോക്താവിന് കൈമാറുകയും ചെയ്യും - പ്രവർത്തങ്ങൾ ബ്ലോഗ് വിശദീകരിക്കുന്നു.
വിപുലമായ ഡവലപ്മെന്റ് ടാസ്കുകൾ ചെയ്യാൻ ഡെവിൻ പ്രാപ്തനാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
മുന്നോട്ടുള്ള ചിന്താശേഷിയിലും, തെറ്റുകളിൽ നിന്ന് പഠിക്കുന്നതിലും തുടർച്ചയായി മെച്ചപ്പെടുത്തുന്നതിലുമാണ് ഡെവിൻ്റെ ശ്രദ്ധേയമായ സവിശേഷത. അതോടെപ്പം തത്സമയ അപ്‌ഡേറ്റുകൾ വാഗ്ദാനം ചെയ്യുക, ഫീഡ്‌ബാക്ക് സ്വീകരിക്കുക, ഡിസൈൻ തീരുമാനങ്ങളിൽ സഹകരിക്കുക. പുതിയ സാങ്കേതികവിദ്യകൾ പഠിക്കുക, ആപ്പുകൾ വിന്യസിക്കുക, ബഗുകൾ പരിഹരിക്കുക, AI മോഡലുകൾ പരിശീലിപ്പിക്കുക, ഓപ്പൺ സോഴ്‌സ് പ്രോജക്‌ടുകളിലേക്ക് സംഭാവന ചെയ്യുക എന്നിവയിലായിരിക്കും ഡെവിൻ അതിൻ്റെ വൈദഗ്ധ്യം കാണിക്കുക.
നിലവിൽ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമായിരിക്കും ഡെവിനിലേക്ക് നേരിട്ട് ആക്‌സസ് നൽകാനാണ് കമ്പനി തയ്യാറാകുന്നത്. തങ്ങളുടെ എഞ്ചിനീയറിംഗ് ജോലികൾ വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന താൽപ്പര്യമുള്ള കക്ഷികൾ ഇതിനായി കമ്പനിയുമായി നേരിട്ട് ഇമെയിൽ വഴി ബന്ധപ്പെടാമെന്ന് പറയുന്നു. തുടർന്നുള്ള ഘട്ടത്തിൽ വിശാലമായ പ്രവേശനം ആരംഭിക്കുമെന്നുമാണ് അറിയുന്നത്.